Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശവിരുദ്ധത;...

ദേശവിരുദ്ധത; ഖാലിസ്​ഥാൻ അനുകൂല ആപ്പ്​ ഗൂഗ്​ൾ പ്ലേ സ്​റ്റോറിൽ നിന്ന്​ നീക്കി

text_fields
bookmark_border
google
cancel

ചണ്ഡീഗഡ്​: ദേശവിരുദ്ധമെന്ന പരാതിയെ തുടർന്ന്​ ഒരു ആപ്പ്​ കൂടി ഗൂഗ്​ൾ പ്ലേ സ്​റ്റോറിൽ നിന്ന്​ നീക്കി. ‘2020 സിഖ് ​ റെഫറൻഡം’ എന്ന ആപ്പ്​ ആണ് പഞ്ചാബ്​ മുഖ്യമ​ന്ത്രി അമരീന്ദർ സിങ്ങി​​െൻറ അഭ്യർഥന മാനിച്ച് ഗൂഗ്​ൾ​​ തങ്ങളുടെ ആൻ ഡ്രോയ്​ഡ്​ വിപണിയിൽ നിന്ന്​ നീക്കം ചെയ്​തത്​. ഈ ആപ്പ്​ ഇനി ഇന്ത്യൻ ഉപഭോക്താക്കൾക്ക്​ പ്ലേ സ്​റ്റോറിൽ ലഭ്യമാവില്ല.

ഐസ്​ടെക്​ നിർമിച്ച ആപ്പ്​ അവതരിപ്പിച്ചതിലൂടെ ഉണ്ടായേക്കാവുന്ന സുരക്ഷാ ഭീഷണി നേരിടാൻ കേന്ദ്ര സുരക്ഷാ ഏജൻസികളുമായി ഏകോപിച്ച്​ പ്രവർത്തിക്കണമെന്ന്​​ മുഖ്യമന്ത്രി ഡി.ജി.പിക്ക്​ നിർദേശം നൽകി. ഇക്കാര്യത്തിൽ ഗൂഗ്​ള​ുമായി ബന്ധപ്പെടണമെന്ന്​ അദ്ദേഹം കേന്ദ്രത്തോട്​ ആവശ്യപ്പെടുകയും ​ചെയ്​തു. ആപ്പിൽ സ്വയം രജിസ്​റ്റർ ചെയ്​ത്​ പഞ്ചാബ്​ റെഫറൻഡം 2020 ഖാലിസ്​ഥാൻ നീക്കത്തിന്​ വോട്ട്​ ചെയ്യണമെന്നാണ്​ ആപ്പ്​ ആവശ്യപ്പെടുന്നത്​. ഇതേ ആവശ്യവുമായി www.yes2khalistan.org എന്ന ​െവബ്​സൈറ്റും തുടങ്ങിയിട്ടുണ്ട്​.

ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിനെ ഇന്ത്യയിൽ നിന്ന്​ അടർത്തി മാറ്റി സിഖ്​ രാഷ്​ട്രമാക്കി മാറ്റുകയെന്നതാണ്​ ഖാലിസ്ഥാൻ വാദികളുടെ ആവശ്യം. ഇതിനായി ഹിത പരിശോധന നടത്തണമെന്ന്​ ആവശ്യമുന്നയിച്ചാണ്​ ‘2020 സിഖ്​ റെഫറൻഡം’ എന്ന ആപ്പും വെബ്​സൈറ്റും തുടങ്ങിയത്​.

സമീപ കാലത്ത്​ വിദ്വേഷം പ്രചരിപ്പിക്കുന്ന 29 ആപ്പുകൾ ഗൂഗ്​ൾ തങ്ങളുടെ പ്ലേ സ്​റ്റോറിൽ നിന്ന്​ നീക്കം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleappmalayalam newsindia newstech newsGoogle Play Store2020 Sikh Referendumanti India
News Summary - Google has removed this app from Play Store for being anti India -technology news
Next Story