Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതാവ് ബലാത്സംഗം...

പിതാവ് ബലാത്സംഗം ചെയ്തെന്ന് കള്ളക്കേസ് കൊടുത്ത പെണ്‍കുട്ടിക്കെതിരെ കോടതി നടപടി

text_fields
bookmark_border
പിതാവ് ബലാത്സംഗം ചെയ്തെന്ന് കള്ളക്കേസ് കൊടുത്ത പെണ്‍കുട്ടിക്കെതിരെ കോടതി നടപടി
cancel

താണെ: മഹാരാഷ്ട്രയില്‍ പിതാവ് ബലാത്സംഗം ചെയ്തെന്ന് കള്ളപ്പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജില്ല കോടതി ഉത്തരവിട്ടു. പോക്സോ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട് മൂന്നുവര്‍ഷം ജയിലില്‍ കിടന്ന പിതാവിനെ പ്രത്യേക ജഡ്ജി മൃദുല കെ. ഭാട്യ കുറ്റവിമുക്തനാക്കി. പെണ്‍കുട്ടിക്കെതിരായ നടപടി പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഒരു പാഠമാകണമെന്നും കോടതി പറഞ്ഞു.

നവി മുംബൈയിലെ വസതിയില്‍വെച്ച് പിതാവ് ബലാത്സംഗം ചെയ്തുവെന്ന് 2013ലാണ് പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കിയത്. അന്ന് പെണ്‍കുട്ടിക്ക് 16 വയസ്സായിരുന്നു പ്രായം. എന്നാല്‍, തനിക്കും പിതാവിനുമിടയില്‍ വഴക്കുണ്ടായപ്പോള്‍ കള്ളപ്പരാതി നല്‍കിയതാണെന്ന് പെണ്‍കുട്ടി തന്നെ പിന്നീട് കോടതിയില്‍ തുറന്നുപറയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FAKE PETITION
News Summary - GIRL FAKE PETITION AGAINST FATHER
Next Story