Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ പ്രതിരോധമന്ത്രി...

മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

text_fields
bookmark_border
മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു
cancel

ന്യൂഡൽഹി: സോഷ്യലിസ്​റ്റ്​​​ ചേരിയുടെ ആദ്യകാലത്തെ തീപ്പൊരി നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ ജോർജ്​ ഫെ ർണാണ്ടസ്​ (88) അന്തരിച്ചു. അൽഷൈമേഴ്​സ്​ ബാധിച്ച്​ ദീർഘകാലം രോഗശയ്യയിലായിരുന്ന ജോർജ്​ ഫെർണാണ്ടസിന്​ ഏതാനും ദി വസം മുമ്പ്​ പന്നിപ്പനി ബാധിച്ചതിനെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിലായിരുന്നു​ അന്ത്യം.

1930 ജൂൺ മൂന്നിന്​ മം ഗലാപുരത്തെ കത്തോലിക്ക കുടുംബത്തിലായിരുന്നു ​ജോർജ്​ ഫെർണാണ്ടസി​​​​െൻറ ജനനം. ​െവെദികനാകാൻ കുടുംബം ബോംബെയി ലെ സെമിനാരിയിലേക്ക്​ അയച്ചുവെങ്കിലും പഠനം പാതിവഴിയിൽ നിർത്തി ട്രേഡ്​യൂനിയൻ പ്രവർത്തനത്തിനിറങ്ങുകയായിരുന് നു. ബോംബെയിൽ ശിവസേന നേതാവ്​ ബാൽ താക്കറെയുമായി ചേർന്നും അടിയന്തരാവസ്​ഥക്കാലത്ത് എൽ.കെ. അദ്വാനി, എ.ബി. വാജ്​പേയി എന്നിവരുമായി ​േചർന്നും പ്രക്ഷോഭങ്ങൾ നയിച്ച ജോർജ്​ ഫെർണാണ്ടസ് സജീവ രാഷ്​ട്രീയത്തി​​​​െൻറ അവസാന നാളുകൾവരെ ​ കോൺഗ്രസിതര മുന്നണിക്കായി സംഘ്​പരിവാറിനൊപ്പം ഉറച്ച​ുനിന്നു. അടിയന്തരാവസ്​ഥക്കാലത്ത്​ ബറോഡ ഡൈനാമിറ്റ്​ കേസിൽ അറസ്​റ്റിലായതിന്​ ജയിലിൽ കഴിയുന്നതിനിടയിലാണ്​ മണ്ഡലം കാണാത്ത സ്​ഥാനാർഥിയായി മുസഫർപുരിൽനിന്ന്​ വൻ ഭൂര ിപക്ഷത്തിന്​ ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​.

തുടർന്ന്​ ജനത പാർട്ടി നേതാവ്​ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ പ്രഥമ കോൺഗ്രസിതര സർക്കാറിൽ വ്യവസായ മന്ത്രിയായി. അതിന്​ ശേഷം വി.പി. സിങ്ങി​​​​െൻറ നേത​ൃത്വത്തിലുള്ള ജനതാദൾ സർക്കാറിൽ ​െറയിൽ​​േവ മന്ത്രിയായപ്പോൾ​ കൊങ്കൺ ​െറയിൽപാതക്കു വേണ്ടി പ്രവർത്തിച്ചു.

മണ്ഡൽ സമരത്തിലൂടെ ലാല​ു പ്രസാദ്​ യാദവ്​ ജനതാദൾ നേതാവായി ഉയർന്ന് തന്നെ അവഗണിക്ക​​ുന്നു​വെന്ന്​ കണ്ടപ്പോൾ നിതീഷ്​ കുമാറിനൊപ്പം പാർട്ടി പിളർത്തി സ്വന്തമായി സമത പാർട്ടിയുണ്ടാക്കി ദേശീയ ജനാധിപത്യ മുന്നണി (എൻ.ഡി.എ) സഖ്യത്തിൽ ചേർന്ന്​​ വാജ്​പേയി സർക്കാറിൽ പ്രതിരോധ മന്ത്രിയായി. കാർഗിൽ യുദ്ധകാലത്തെ മന്ത്രിയെന്ന പ്രതിച്ഛായ തകർത്ത്​ ശവപ്പെട്ടി കുംഭകോണത്തിൽ അഴിമതി ആരോപണത്തിനിരയായി. പിന്നീട്​ പ്രത്യേക സി.ബി.​െഎ കോടതി കുറ്റമുക്​തനാക്കി. ഒഡിഷയിൽ ഗ്രഹാം സ്​റ്റെയിൻസിനെയും മക്കളെയും ഹിന്ദുത്വ തീവ്രവാദികൾ ചുട്ടുകൊന്നപ്പോൾ അതു​ മൂടിവെക്കാൻ ശ്രമിക്കുകയും ഗുജറാത്ത്​ കലാപത്തിന്​ പ്രതിരോധ മന്ത്രിയെന്ന നിലയിൽ സഹായം ചെയ്​തുവെന്ന ആരോപണം നേരിടുകയും ചെയ്​തു.

ജനതാദളിലേക്ക്​ തിരിച്ചുപോയ ജോർജിന്​ 2004ൽ സീറ്റ്​ നിഷേധിച്ചതിനെ തുടർന്ന്​ മുസഫർപുരിൽ വിമതനായി മത്സരിച്ചെങ്കിലും ദയനീയ പരാജയമേറ്റുവാങ്ങി. ജനതാദൾ യു. നേതാവ്​ നിതീഷ്​ ക​ുമാർ രാജ്യസഭ സീറ്റ്​ നൽകി. അപ്പോഴേക്കും രോഗബാധിതനായ​ി സഭയിൽ ഹാജരാകാൻ കഴിയാത്ത സ്​ഥിതിയിലായിരുന്നു. മുൻ കേന്ദ്രമന്ത്രി ഹുമയൂൺ കബീറി​​​​െൻറ മകൾ ലൈല കബീറാണ്​ ഭാര്യ. സമത പാർട്ടി മുൻ അധ്യക്ഷ​ ജയ ജെയ്​റ്റ്​ലി ഏറെക്കാലം പങ്കാളിയായിരുന്നു. അമേരിക്കയിൽ നിന്ന്​ മകൻ എത്തിയ ശേഷമായിരിക്കും സംസ്കാരച്ചടങ്ങുകൾ.

നിർഭയനായ നേതാവ്​; ജോര്‍ജ് ഫെര്‍ണാണ്ടസി​​​െൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം
ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്​റ്റ്​ നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസി​​​െൻറ നിര്യാണത്തിൽ പ്രധാനമന്ത്രിയടക്കം നേതാക്കളും രാഷ്​ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും അനുശോചിച്ചു.
നിർഭയനും ആദർശത്തിൽനിന്ന്​ ഒരിക്കലൂം വ്യതിചലിക്കാത്ത നേതാവുമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തി​​​െൻറ മികച്ച രാഷ്​ട്രീയ നേതൃത്വത്തെ പ്രതിനിധീകരിക്കുകയും പ്രത്യയശാസ്​ത്രത്തിൽ അടിയുറച്ചുനിൽക്കുകയും ചെയ്​ത നേതാവായിരുന്നു അദ്ദേഹം - മോദി ട്വീറ്റ്​ ചെയ്​തു.

ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്​. പാവപ്പെട്ടവർക്കും പാർശ്വവത്​കരിക്കപ്പെട്ടവർക്കും വേണ്ടിയാണ്​ അദ്ദേഹം ശബ്​ദമുയർത്തിയത്​. ട്രേഡ്​ യൂനിയൻ നേതാവെന്ന നിലയിൽ അദ്ദേഹം ഉജ്വല പ്രവർത്തനം നടത്തി. റെയിൽവേ, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയായി സ്​തുത്യർഹമായ സേവനമാണ്​ അർപ്പിച്ചത്​. തൊഴിലാളി വർഗത്തി​​​െൻറ പോരാളിയായിരുന്നു മുതിർന്ന സോഷ്യലിസ്​റ്റ്​ നേതാവ്​ ജോര്‍ജ് ഫെര്‍ണാണ്ടസെന്ന്​ ഉപരാഷ്​ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. ട്രേഡ്​ യൂനിയൻ നേതാവ്​, നീതിമാനായ രാഷ്​ട്രീയക്കാരൻ, മികച്ച ഭരണാധികാരി, മഹാനായ പാർലമെ​േൻററിയൻ, എല്ലാറ്റിലുമുപരി വലിയ മനുഷ്യ സ്​നേഹി-ഇതെല്ലാമായിരുന്നു അദ്ദേഹം -ഉപരാഷ്​ട്രപതി പറഞ്ഞു

ജോര്‍ജ് ഫെര്‍ണാണ്ടസി​​​െൻറ വിയോഗത്തിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചിച്ചു. കുടുംബത്തി​​​െൻറയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസി​​​െൻറ ​ മുഖ്യ വക്​താവ്​​ രൺദീപ്​ സുർജെവാലയും അ​നുശോചിച്ചു.

ട്രേഡ്​യൂനിയൻ രംഗത്ത്​ മറക്കാനാവാത്ത സംഭാവനകൾ അർപ്പിച്ച സോഷ്യലിസ്​റ്റായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്ന്​ സി.പി.​െഎ ജനറൽ സെക്രട്ടറി എസ്​. സുധാകർ റെഡ്​ഡി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിർഭയനും സത്യസന്ധനും കരുത്തനുമായ നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസെന്ന്​ മുതിർന്ന ബി.​െജ.പി നേതാവ്​ എൽ.കെ. അദ്വാനി പറഞ്ഞു. എല്ലാകാലത്തും അദ്ദേഹം നീതിക്കുവേണ്ടി പൊരുതി. തത്ത്വങ്ങളിൽ അടിയുറച്ചുനിന്ന്​ ലളിത ജീവിതം നയിച്ച നേതാവായിരുന്നു അദ്ദേഹം -അദ്വാനി പറഞ്ഞു.

എന്നും നീതിക്കുവേണ്ടി പടപൊരുതിയ നേതാവും ത​​​െൻറ അടുത്ത സുഹ​ൃത്തുമായിരുന്നു ജോർജ്​ ഫെർണാണ്ട​െസന്ന്​ എൻ.സി.പി നേതാവ്​ ശരദ്​പവാർ. തൊഴിലാളി സംഘടനകൾക്ക്​ പുതിയ ദിശാബോധം നൽകിയ നേതാവാണ്​ വിടപറഞ്ഞത്​ - പവാർ പറഞ്ഞു.

ജോര്‍ജ് ഫെര്‍ണാണ്ടസി​​​െൻറ വിയോഗം രാഷ്​ട്രീയപരമായും ബൗദ്ധികമായും രാജ്യത്തിനുണ്ടായ വലിയ നഷ്​ടമാണെന്ന്​ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്​നായിക്​ പറഞ്ഞു.

കേന്ദ്ര മന്ത്രിമാരായ ധർ​േമന്ദ്ര പ്രധാൻ, ജുവൽ ഒാറം എന്നിവരും അനുശോചിച്ചു.

താൻ ഏറ്റവും കൂടുതൽ ആദരിച്ച ട്രേഡ്​ യൂനിയൻ നേതാവാണ്​ ജോര്‍ജ് ഫെര്‍ണാണ്ടസെന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ നേതാവുമായ ​മമത ബാനർജി ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgeorge fernandesmalayalam news onlinemalayalam news updatesFormer Defence Minister
News Summary - George Fernandes, Former Defence Minister, Dies At 88 After Long Illness
Next Story