You are here

ആന്ധ്രയിലെ സ്വകാര്യ സ്റ്റീൽ ഫാക്​ടറിയിൽ വിഷവാതകം ചോർന്ന്​ ആറ്​ മരണം

20:02 PM
12/07/2018
Gas Leak At Steel Factory In Andhra Pradesh

വി​ജ​യ​വാ​ഡ​: ആ​​​ന്ധ്ര​​പ്ര​ദേ​ശി​ൽ വി​ഷ​വാ​ത​കം ചോ​ർ​ന്ന്​ ആ​റു​പേ​ർ മ​രി​ച്ചു. അ​ന​ന്ത​പു​ർ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ​ഉ​രു​ക്കു​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്​ കാ​ർ​ബ​ൺ ​േമാ​ണോ​ക്​​സൈ​ഡ്​ എ​ന്ന വി​ഷ​വാ​ത​കം ശ്വ​സി​ച്ച്​ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ മൂ​ന്നി​നാ​ണ്​ താ​ഠി​പ​ത്രി ടൗ​ണി​ന്​ സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​രു​ക്കു​ശാ​ല​യി​ൽ വാ​ത​കം ചോ​ർ​ന്ന​ത്.

വാ​ത​കം ശ്വ​സി​ച്ച​തി​നെ തു​ട​ർ​ന്ന്​ ​േബാ​ധ​ര​ഹി​ത​രാ​യ 10പേ​രെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ണ്ട​ു​പേ​ർ വ​ഴി​മ​ധ്യേ​യും നാ​ലു​പേ​ർ പേ​ർ ചി​കി​ത്സ​ക്കി​ടെ​യും മ​രി​ച്ചു. ബാ​ക്കി​യു​ള്ള നാ​ലു​പേ​രി​ൽ ര​ണ്ടു​​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 

സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധു​ക്ക​ള​ട​ക്ക​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​രു​ക്കു​ശാ​ല​ക്ക്​ മു​ന്നി​ൽ സം​ഘ​ടി​ച്ച​ത്​ സം​ഘ​ർ​ഷാ​വ​സ്​​ഥ സൃ​ഷ്​​ടി​ച്ചെ​ങ്കി​ലും പൊ​ലീ​സെ​ത്തി സ്​​ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. വാ​ത​ക ചോ​ർ​ച്ച​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ബ്ര​സീ​ലി​യ​ൻ ക​മ്പ​നി​യാ​യ ‘ഗെ​​ർ​ഡ’​യു​ടെ നി​ർ​മാ​ണ യൂ​നി​റ്റി​ലാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. 

COMMENTS