You are here

ഗ​ൽ​വാ​ൻ: ഗു​ലാം റ​സൂ​ൽ ക​ണ്ടെ​ത്തി​യ ന​ദി

06:59 AM
17/06/2020
ഗൽവാൻ നദി. ഇൻസെറ്റിൽ ഗു​ലാം റ​സൂ​ൽ

ന​ദി​ക​ൾ ക​ണ്ടെ​ത്തി​യ​വ​രു​ടെ പേ​ര്​ ന​ദി​ക്കി​ടു​ന്ന രീ​തി 19ാം നൂ​റ്റാ​ണ്ടി​ലി​ല്ല. എ​ന്നാ​ൽ, ഗു​ലാം റ​സൂ​ൽ ഗ​ൽ​വാ​​െൻറ കാ​ര്യ​ത്തി​ൽ അ​ങ്ങ​നെ​യ​ല്ല സം​ഭ​വി​ച്ച​ത്. സാ​ഹ​സി​ക​നാ​യി​രു​ന്നു ഗു​ലാം റ​സൂ​ൽ എ​ന്ന ലേ ​സ്വ​ദേ​ശി. ജീ​വി​ച്ചി​രു​ന്നു എ​ന്ന​തി​ന്​ എ​ന്തെ​ങ്കി​ലും തെ​ളി​വ്​ അ​വ​ശേ​ഷി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചു. താ​ൻ ക​ണ്ടെ​ത്തി​യ ന​ദി​ക്ക്​ ത​​െൻറ പേ​ര്​ വ​ന്ന​തോ​ടെ, ആ ​ആ​ഗ്ര​ഹം സാ​ധ്യ​മാ​വു​ക​യും ചെ​യ്​​തു.

സാം​സു​ങ്​​ലി​ങ്​​ മേ​ഖ​ല​യി​ൽ നി​ന്ന്​ ഉ​ത്​​ഭ​വി​ച്ച്​ പ​ടി​ഞ്ഞാ​റോ​​ട്ടൊ​ഴു​കി ശ്യോ​ക്​ ന​ദി​യി​ലെ​ത്തി പി​ന്നീ​ട്​ സി​ന്ധു​വി​ൽ ചേ​രു​ന്ന​താ​ണ്​ ഇ​തി​​െൻറ സ​ഞ്ചാ​ര​പാ​ത. വ​ട​ക്കു​കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലൂ​ടെ ഒ​ഴു​കു​ന്ന ഈ ​പു​ഴ​യു​ടെ തീ​ര​ത്ത്​ 1899ൽ ​എ​ത്തുേ​മ്പാ​ൾ ഗ​ൽ​വാ​ന്​ 21 വ​യ​സ്സാ​ണ്. ശേ​ഷ​മാ​ണ്​ ഈ ​പു​ഴ​യെ​ക്കു​റി​ച്ച്​ പു​റം​ലോ​കം അ​റി​യു​ന്ന​ത്. 

ഈ ​മേ​ഖ​ല​യി​ൽ ബ്രി​ട്ടീ​ഷു​കാ​ർ ന​ട​ത്തി​യ പ​ര്യ​വേ​ക്ഷ​ണ സം​ഘ​ത്തി​​െൻറ ഭാ​ഗ​മാ​യി​രു​ന്നു ഗ​ൽ​വാ​ൻ. ഇ​പ്പോ​ൾ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം ക​ന​ക്കു​േ​മ്പാ​ൾ ച​ർ​ച്ച​യാ​കു​ന്ന​തും ഗ​ൽ​വാ​ൻ ന​ദി​യാ​ണ്. ‘സെ​ർ​വ​ൻ​റ്​​ ഓ​ഫ്​ സാ​ഹി​ബ്​​സ്​’ (ഉ​ന്ന​ത​രു​ടെ സ​ഹാ​യി) എ​ന്ന പേ​രി​ൽ ഗു​ലാം റ​സൂ​ൽ ഗ​ൽ​വാ​ൻ ആ​ത്മ​ക​ഥ​യും എ​ഴു​തി​യി​ട്ടു​ണ്ട്. 

ക​ശ്​​മീ​രി​ലാ​യി​രു​ന്നു ത​​െൻറ പൂ​ർ​വ പി​താ​ക്ക​ളെ​ന്നും പ​ണ​ക്കാ​രു​ടെ സ്വ​ത്ത്​ കൊ​ള്ള​യ​ടി​ച്ച്​ പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ കൊ​ടു​ക്കു​ന്ന​ത്​ പ​തി​വാ​ക്കി​യ ത​​െൻറ മാ​താ​വി​​െൻറ പി​താ​മ​ഹ​നെ ദോ​ഗ്ര ഭ​ര​ണ​കൂ​ടം പി​ടി​കൂ​ടി​യ​തോ​ടെ നാ​ടു​വി​ട്ട്​ ബ​ൽ​തി​സ്​​താ​നി​ലേ​ക്ക്​ പോ​കേ​ണ്ടി വ​ന്ന​താ​ണെ​ന്നും ഇ​തി​ൽ പ​റ​യു​ന്നു​ണ്ട്. അ​വി​ടെ നി​ന്നാ​ണ്​ ഇ​വ​ർ ലേ​യി​ലേ​ക്ക്​ മാ​റു​ന്ന​ത്. ലേ​യി​ൽ നി​ന്നാ​ണ്​ ഗു​ലാം റ​സൂ​ൽ ത​​െൻറ സാ​ഹ​സി​ക സ​ഞ്ചാ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. 

Loading...
COMMENTS