Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീം കോടതി മുൻ...

സുപ്രീം കോടതി മുൻ ചീഫ്​ ജസ്​റ്റിസ്​ എ.എസ്​. ആനന്ദ്​ അന്തരിച്ചു

text_fields
bookmark_border
asanand
cancel

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ്​ ജസ്​റ്റിസും മനുഷ്യാവകാശ കമീഷൻ ചെയർമാനുമായിരുന്ന ജസ്​റ്റിസ്​ എ.എസ്​. ആനന്ദ്​ (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ വെള്ളിയാഴ്​ച രാവിലെയായിരുന്നു അന്ത്യം. നാളെ ലോധി ശ്​മശാനത്തിൽ  മൃതദേഹം സംസ്​കരിക്കും. ഇന്ത്യയുടെ 29ാമത്​ ചീഫ്​ ജസ്​റ്റിസായ അദ്ദേഹം 2003 മുതൽ 2007 വരെ മനുഷ്യാവകാശ കമീഷൻ ചെയർമാനായും സേവനമനുഷ്​ഠിച്ചു. മുല്ലപ്പെരിയാർ ഡാമി​​െൻറ സുരക്ഷ പരിശോധിക്കാൻ രൂപവത്​കരിച്ച അഞ്ചംഗ കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു. 1936 നവംബർ ഒന്നിന്​ ജമ്മു-കശ്​മീരിൽ ജനിച്ച ആദർശ്​ സെയ്​ൻ ആനന്ദ്​  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്​ ജമ്മുവിലായിരുന്നു.

ജമ്മു-കശ്​മീർ യൂനിവേഴ്​സിറ്റിയിൽനിന്ന്​ ബിരുദമെടുത്തശേഷം 1964ൽ ബാർ അറ്റ്​ ലോ പാസായി. തുടർന്ന്​ ചണ്ഡിഗഢിലെ പഞ്ചാബ്​^ഹരിയാന ഹൈകോടതിയിൽ അഭിഭാഷകനായി. 1976ൽ ജമ്മു^കശ്​മീർ ഹൈകോടതിയിൽ സ്​ഥിരം ജഡ്​ജിയായ ആനന്ദ്​ ഒമ്പതു വർഷത്തിനുശേഷം ചീഫ്​ ജസ്​റ്റിസായി. 1991ൽ സുപ്രീംകോടതി ജഡ്​ജിയായി. 1998ലാണ്​​ ചീഫ്​ ജസ്​റ്റിസായി ഉയർത്തപ്പെട്ടത്​. 2001ൽ വിരമിച്ചു. 

നീതി ഭരണഘടനാ അവകാശമാണെന്ന്​ വിധിന്യായങ്ങളിലൂടെ ഉറക്കെ പ്രഖ്യാപിച്ച ജസ്​റ്റിസ്​ ആനന്ദ്​ അതേ നീതിക്കായി സാധാരണക്കാർ​പോലും വൻതുക ചെലവാക്കേണ്ടി വരുന്ന തെറ്റായ സ​മ്പ്രദായങ്ങൾ അവസാനിപ്പിക്കാൻ നടപടി ​ൈകെക്കൊണ്ടു. നിയമകാര്യങ്ങളിൽ നിശിത നിലപാടിന്​ ഉടമയായിരുന്നു. പൊതുതാൽപര്യ വിഷയങ്ങളിൽ പുറപ്പെടുവിച്ച വിധികളുടെ പേരിലാണ്​ അദ്ദേഹം ഏറെ പ്രശസ്​തനായത്​. ഡി.കെ. ബസു കേസിൽ അറസ്​റ്റ്​, കസ്​റ്റഡി പീഡനം, തടവറയിലെ മനുഷ്യാവകാശങ്ങൾ എന്നിവ സംബന്ധിച്ച്​ ജസ്​റ്റിസ്​ ആനന്ദ്​  പുറപ്പെടുവിച്ച വിധി നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ്​. ദേശീയ ലീഗൽ സർവിസസ്​ അതോറിറ്റിയുടെ ചെയർമാൻ പദവി വഹിച്ച അദ്ദേഹം​ രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്​ അദാലത്തിന്​ തുടക്കമിടാനും നടപടി സ്വീകരിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്​. ലണ്ടൻ യൂനിവേഴ്​സിറ്റി കോളജ്​ ഫെലോഷിപ്​ നൽകി ആദരിച്ച ആദ്യ ഇന്ത്യക്കാരനായ ആനന്ദ്​ 1996ൽ അന്താരാഷ്​ട്ര മനുഷ്യാവകാശ സൊസൈറ്റിയുടെ പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യയും മൂന്ന്​ പെൺമക്കളുമുണ്ട്​. 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJIsupremcourtmalayalam newsA.S anand
News Summary - Former Chief Justice Of India Dr. A.S. Anand Passes away... Read more at: http://www.livelaw.in/former-chief-justice-india-dr-s-anand-passes-away-india news
Next Story