You are here

കൊൽക്കത്തയിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം

13:00 PM
05/07/2020
kolkatta-fire

കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം. രാവിലെ ഒമ്പതോടെ കാനിങ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 

നാലാം നിലയിൽ നിന്ന് തീ മറ്റ് നിലകളിലേക്കും ഗോഡൗണുകളിലേക്കും ഒാഫീസ് കെട്ടിടങ്ങളിലേക്കും പടരുകയായിരുന്നു. ഞായറാഴ്ച ദിവസം ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്തെത്തിയ അഗ്നിശമനസേനാ സംഘങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

Loading...
COMMENTS