You are here

മുംബൈയിൽ തിരക്കഥാകൃത്ത്​ കെട്ടിടത്തി​െൻറ മുകളിൽ നിന്നും ചാടി മരിച്ചു

10:28 AM
12/07/2018

മുംബൈ: യുവ തിരക്കഥാകൃത്ത്​ കെട്ടിടത്തി​​​​െൻറ മുകളിൽ നിന്നും ചാടി മരിച്ചു. അന്ധേരിയിലെ സെവൻ ബംഗ്ലാവ്​ ഏരിയയിൽ താമസിക്കുന്ന രവിശങ്കർ അലോക്​ (32) ആണ്​ മരിച്ചത്​. 

പുലർച്ചെ രണ്ടു മണിയോടെയാണ്​ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും രവിശങ്കർ താഴേക്ക്​ ചാടിയത്​​. നാനാ പടേക്കർ നായകനായെത്തിയ ‘അബ്​ തക്​ ചപാൻ’ എന്ന സിനിമയുടെ സഹ തിരക്കഥാകൃത്തായിരുന്നു അലോക്​. 

കുറച്ചു മാസങ്ങളായി അലോക്​ വിഷാദരോഗത്തിനുള്ള ​ചികിത്സയിലായിരുന്നുവെന്ന്​ സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. ആത്മഹത്യാ കുറിപ്പ്​ കണ്ടെത്തിയിട്ടില്ല. സബർബൻ വെർസോവ പൊലീസ്​ അന്വേഷണം നടത്തുന്നുണ്ട്​. 

COMMENTS