Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎമിഗ്രേഷൻ...

എമിഗ്രേഷൻ രജിസ്‌ട്രേഷൻ; ഇ​ന്ത്യ​യി​ലെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു​മാ​ത്രം

text_fields
bookmark_border
എമിഗ്രേഷൻ രജിസ്‌ട്രേഷൻ; ഇ​ന്ത്യ​യി​ലെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു​മാ​ത്രം
cancel

തി​രു​വ​ന​ന്ത​പു​രം: എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള 18 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ൽ​വി​സ​യി​ൽ പോ​കു​ന്ന എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ.​സി.​എ​ൻ.​ആ​ർ പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു​മാ​ത്ര​മേ എ​മി​ഗ്രേ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​നാ​വൂ എ​ന്ന് നോ​ർ​ക്ക റൂ​ട്​​സ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

ഇന്ത്യയിൽ മൊബൈൽ നമ്പർ ഉപയോഗിക്കുന്ന പ്രവാസികൾക്ക്​ ഇൗ സേവനം ഉപയോഗപ്പെടുത്താനാവും. വി​ദേ​ശ​യാ​ത്ര​ക്ക്​ 21 ദി​വ​സം മു​മ്പ്​ മു​ത​ൽ 24 മ​ണി​ക്കൂ​ർ മു​മ്പ്​ വ​രെ സൗ​ജ​ന്യ​മാ​യി www.emigrate.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം. ഇന്ത്യൻ മൊ​ബൈൽ നമ്പറിലേക്ക്​ വരുന്ന ഒ.ടി.പി നമ്പർ രജിസ്​ട്രേഷൻ ​പ്രക്രിയക്കിടെ നൽകിയാൽ മതിയാവും. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ എ​മി​ഗ്രേ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ കേ​ന്ദ്രം നി​ർ​ബ​ന്ധ​മാ​ക്കിയിരു​ന്നു.

ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ന​മ്പ​റി​ൽ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്കേ​ണ്ട​ത്. തൊ​ഴി​ൽ ദാ​താ​വ്, തൊ​ഴി​ൽ സ്ഥാ​പ​നം എ​ന്നി​വ മാ​റു​ന്ന മു​റ​യ്ക്ക് പു​തി​യ ര​ജി​സ്‌​ട്രേ​ഷ​ൻ വേ​ണ്ടി​വ​രും.

ഇ.​സി.​ആ​ർ പാ​സ്‌​പോ​ർ​ട്ട് ഉ​ള്ള​വ​ർ തൊ​ഴി​ൽ വി​സ​യി​ൽ മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി ഇ.​സി.​എ​ൻ.​ആ​ർ പാ​സ്‌​പോ​ർ​ട്ടി​ലേ​ക്ക്​ മാ​റു​മ്പോ​ൾ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യ​ണം. ഒ​രി​ക്ക​ൽ ന​ട​ത്തു​ന്ന ര​ജി​സ്‌​ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​നാ​വി​ല്ല. തൊ​ഴി​ൽ വി​സ ഇ​ല്ലാ​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ, ഔ​ദ്യോ​ഗി​ക​വി​സ, സ​ന്ദ​ർ​ശ​ക​വി​സ, ബി​സി​ന​സ്​ വി​സ എ​ന്നി​വ​യി​ൽ പോ​കു​ന്ന​വ​ർ​ക്കും ര​ജി​സ്‌​ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല. പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന​വ​ർ നാ​ട്ടി​ൽ​വ​ന്നു മ​ട​ങ്ങു​ംമു​മ്പ്​ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്ത​ണം.

അ​ഫ്ഗാ​നി​സ്​​താ​ൻ, ബ​ഹ്‌​റൈ​ൻ, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ഖ്്, ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ല​ബ​നാ​ൻ, ലി​ബി​യ, മ​ലേ​ഷ്യ, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, സു​ഡാ​ൻ, സൗ​ത്ത് സു​ഡാ​ൻ, സി​റി​യ, താ​യ്‌​ല​ൻ​ഡ്, യു.​എ.​ഇ, യ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തൊ​ഴി​ൽ​വി​സ​യി​ൽ പോ​കു​ന്ന ഇ.​സി.​എ​ൻ.​ആ​ർ പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്കാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ നി​ർ​ബ​ന്ധം. ഈ രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ​വി​സ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ നാ​ട്ടി​ൽ​വ​ന്ന് മ​ട​ങ്ങു​ംമു​മ്പ്​ അത്​ പൂ​ർ​ത്തി​യാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വാ​സി ഭാ​ര​തീ​യ സ​ഹാ​യ​കേ​ന്ദ്ര​ത്തി​​​​​െൻറ 1800 11 3090 എ​ന്ന ന​മ്പ​റി​ൽ ല​ഭി​ക്കും. ഇ-​മെ​യി​ൽ : helpline@mea.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsemigration registration
News Summary - emigration registration only from india -india news
Next Story