You are here

ശാഹീൻബാഗി​െൻറ ഒരു സമാന്തര പാത തുറന്നു 

  • ഭാഗികമായി തുറക്കാൻ ഉപാധി

ഹസനുൽ ബന്ന
00:43 AM
22/02/2020
Delhi Shaheen Bagh Road

ന്യൂഡൽഹി: ശാ​ഹീ​ൻ​ബാ​ഗി​ൽ പൗ​ര​ത്വ സ​മ​രം തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ പൊ​ലീ​സ്​ അ​ട​ച്ചി​ട്ട കാ​ളി​ന്ദി കു​ഞ്ച്-​നോ​യ്​​ഡ റോ​ഡ്​ തു​റ​ന്നു. ഉ​പ​രോ​ധ​സ​മ​രം ന​ട​ക്ക​ു​ന്ന ഡ​ൽ​ഹി-​നോ​യ്​​ഡ റോ​ഡി​ന്​ ബ​ദ​ലാ​യ റോ​ഡു​ക​ൾ പൊ​ലീ​സ്​ അ​ട​ച്ചി​ട്ട​ത്​ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്ന് മ​ധ്യ​സ്ഥ​ർ വ്യ​ക്​​ത​മാ​ക്കി​യ​തി​ന്​ പി​റ​കെ​യാ​ണ്​ പൊ​ലീ​സ്​ ന​ട​പ​ടി. ​

അ​തേ​സ​മ​യം, സ​മ​ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ൽ ഇ​പ്പോ​ൾ ഉ​പ​രോ​ധം ന​ട​ത്തു​ന്ന നോ​യ്​​ഡ-​ഡ​ൽ​ഹി റോ​ഡി​​െൻറ ഒ​രു ഭാ​ഗം തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ ശാ​ഹീ​ൻ​ബാ​ഗു​കാ​ർ മ​ധ്യ​സ്ഥ​രെ അ​റി​യി​ച്ചു. സു​പ്രീം​കോ​ട​തി മ​ധ്യ​സ്ഥ​ർ മൂ​ന്നു​ദി​വ​സം ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി ശ​നി​യാ​ഴ്​​ച സ​ഞ​ജ​യ്​ ഹെ​ഗ്​​ഡെ ഇ​ല്ലാ​തെ സാ​ധ​ന രാ​മ​ച​ന്ദ്ര​ൻ മാ​ത്ര​മെ​ത്തി സ്​​ത്രീ​ക​ളോ​ട്​ സം​സാ​രി​ച്ചു.

സ​യ്യി​ദ ഹാ​മി​ദ​യും അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ൾ പോ​ലു​മ​റി​യാ​തെ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​ലും സ​മ​ര​ക്കാ​ർ മു​ൻ​നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നു. നാ​ലു​ദി​വ​സ​ത്തെ ച​ർ​ച്ച​ക്കൊ​ടു​വി​ലും ഉ​പ​രോ​ധം റോ​ഡി​ൽ​നി​ന്ന്​ മാ​റ്റാ​ൻ ത​യാ​റ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ സ​മ​ര​ക്കാ​ർ ത​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യാ​ൽ നോ​യ്​​ഡ-​ഡ​ൽ​ഹി റോ​ഡി​​െൻറ ഒ​രു​ഭാ​ഗം തു​റ​ന്നു​കൊ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ അ​റി​യി​ച്ചു.

സ​മ​രം ന​ട​ത്താ​ത്ത റോ​ഡു​ക​ൾ അ​ട​ച്ചി​ട്ട്​ ജ​ന​വി​കാ​രം സ​മ​ര​ത്തി​നെ​തി​രാ​ക്കി തീ​ർ​ക്കു​ക​യാ​ണ്​ ഡ​ൽ​ഹി, യു.​പി പൊ​ലീ​സ്​ ചെ​യ്യ​ു​ന്ന​തെ​ന്ന്​ സ​മ​ര​ക്കാ​ർ മ​ധ്യ​സ്ഥ​ർ​ക്ക്​ വ്യ​ക്​​ത​മാ​ക്കി​ക്കൊ​ടു​ത്തി​രു​ന്നു. മ​ധ്യ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്​​ച​ അ​ൽ​പ​നേ​രം തു​റ​ന്ന്​ വീ​ണ്ടും അ​ട​ച്ച ഫ​രീ​ദാ​ബാ​ദ്-​നോ​യ്​​ഡ റോ​ഡ്​ ശ​നി​യാ​​ഴ്​​ച​ തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല.

ഇൗ ​ബ​ദ​ൽ പാ​ത തു​റ​ന്നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ ശ​മ​ന​മാ​കു​മെ​ന്നാ​ണ്​ സ​മ​ര​ക്കാ​ർ പ​റ​യു​ന്ന​ത്. ശ​നി​യാ​ഴ്​​ച ഇൗ ​പാ​ത തു​റ​ന്ന്​ വീ​ണ്ടും അ​ട​ച്ച​തി​നെ​തി​രെ മ​ധ്യ​സ്ഥ​രാ​യ സ​ഞ്​​ജ​യ്​ ഹെ​ഗ്​​ഡെ​യും സാ​ധ​നാ രാ​മ​ച​ന്ദ്ര​ന​ും രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യി​രു​ന്നു.
 

Loading...
COMMENTS