You are here

ഡൽഹിയിൽ ഒാടുന്ന കാറിന്​ തീപിടിച്ച്​ ഒരാൾ മരിച്ചു

11:54 AM
11/08/2018
Car-Catches-Fire

ന്യൂഡൽഹി: ഡൽഹിയിലെ ശൈഖ്​​ സരായി മേഖലയിൽ ഒാടുന്ന കാറിന്​ തീപിടിച്ച്​ ഒരാൾ മരിച്ചു. വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം. അജ്​ഞാതൻ നൽകിയ വിവരമനുസരിച്ച്​ എത്തിയ അഗ്​നി ശമന സേനക്ക്​ കത്തിക്കരിഞ്ഞ വാഹനമാണ്​ കാണാനായത്​. 

അതിവേഗത്തിൽ വന്ന മറ്റൊരു വാഹനവുമായി ഇടിച്ചായിരിക്കാം കാറിനു തീപിടി​ച്ചതെന്നാണ്​ അന്വേഷണ സംഘത്തി​​െൻറ നിഗമനം. കാറിനുള്ളിൽ വിതരണത്തിനായി കെട്ടുകണക്കിന്​ പേപ്പറുകളും ഉണ്ടായിരുന്നെന്ന്​ പൊലീസ്​ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Loading...
COMMENTS