Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത് ചിന്തകരെ...

ദലിത് ചിന്തകരെ സാഹിത്യോത്സവത്തില്‍നിന്ന് പുറത്താക്കി

text_fields
bookmark_border
ദലിത് ചിന്തകരെ സാഹിത്യോത്സവത്തില്‍നിന്ന് പുറത്താക്കി
cancel

മുംബൈ: ഛത്രപതി ശിവജിയെ ആക്ഷേപിച്ചെന്നാരോപിച്ച് പ്രമുഖ ദലിത് ചിന്തകരെ സാഹിത്യോത്സവത്തില്‍നിന്ന് പുറത്താക്കിയെന്ന് പരാതി.
പ്രമുഖ മറാത്തി എഴുത്തുകാരി പ്രദിന്യ പവാറും ചിന്തകന്‍ റാവുസാഹിബ് കസബെയുമാണ് സതാര ജില്ലയിലെ പതാനില്‍ മഹാരാഷ്ട്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍നിന്ന് വേദി വിട്ടുപോയത്.

അംബേദ്കര്‍ക്ക് സമര്‍പ്പിച്ച് സംഘടിപ്പിച്ച രണ്ടു ദിവസത്തെ പരിപാടിയുടെ അധ്യക്ഷന്‍ കസബെയായിരുന്നു. ശനിയാഴ്ച തുടങ്ങിയ പരിപാടി ആദ്യദിവസം പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയെങ്കിലും രണ്ടാം ദിനം പരിപാടി തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍, നൂറിലധികം വരുന്ന ആള്‍ക്കൂട്ടം വേദിയിലത്തെി പ്രദിന്യയോടും കസബെയോടും വേദി വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും മറാത്തികളുടെ വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആക്ഷേപം.

പുറത്തുപോകണമെന്ന ആവശ്യത്തിന് ആദ്യം വഴങ്ങിയില്ളെങ്കിലും ഭീഷണി ഭയന്ന് സംഘാടകര്‍തന്നെ ഇരുവരോടും പെട്ടെന്ന് സ്ഥലംവിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ സാംസ്കാരിക ഭീകരതയാണ് തങ്ങള്‍ക്കെതിരെ നടന്നതെന്ന് പ്രമുഖ ദലിത് എഴുത്തുകാരി ദയ പവാറിന്‍െറ മകള്‍കൂടിയായ പ്രദിന്യ പ്രതികരിച്ചു.

ആള്‍ക്കൂട്ടത്തെ അയച്ചത് സ്ഥലത്തെ ശിവസേന എം.എല്‍.എ ശംഭുരാജ് ദേശായിയാണെന്നും പരിപാടിയുടെ സംഘാടകരില്‍ ഒരാളായ എന്‍.സി.പി നേതാവിനോടുള്ള രാഷ്ട്രീയ വൈരാഗ്യം മൂലമാണ് പരിപാടിക്കിടെ കുഴപ്പം സൃഷ്ടിക്കാന്‍ എം.എല്‍.എ ആളുകളെ അയച്ചതെന്നും റാവുസാഹിബ് കസബെ പറഞ്ഞു. എന്നാല്‍, ആരോപണം എം.എല്‍.എ നിഷേധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalit writers
News Summary - dalit writers
Next Story