You are here

ഹാൻഡ്​ സാനിറ്റൈസറുകൾക്ക്​ ഇനി 18 ശതമാനം ജി.എസ്​.ടി; പ്രതിഷേധം ശക്തം

18:50 PM
15/07/2020

മുംബൈ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ അത്യന്താ​േപക്ഷികമായ ആൽക്കഹോൾ അടങ്ങിയ ഹാൻഡ്​ സാനിറ്റൈസറുകളുടെ ജി.എസ്​.ടി കുത്തനെ കൂട്ടി. 

ഹാൻഡ്​ സാനി​റ്റൈസറുകളെ 18 ശതമാനം  ജി.എസ്.ടി പരിധിയിലുള്‍പ്പെടുത്തി അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങി​​െൻറ ഗോവ ബെഞ്ചാണ്​ ഉത്തരവിറക്കിയത്. ഒൗഷധ വിഭാഗത്തിൽ നിന്നും അണുനാശിനികളുടെ വിഭാഗത്തിലേക്ക്​ സാനിറ്റൈസര്‍ മാറ്റിയതിനാലാണ് നികുതി കൂടിയത്​. 

ഇതുവരെ 12 ശതമാനം നികുതിയാണ് സാനിറ്റൈസറുകൾക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം കേന്ദ്ര ഉപഭോക്​തൃ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ ആവശ്യസാധനങ്ങളിൽ ഉൾപെടുന്ന സാനിറ്റൈസറുകളുടെ നികുതി കൂട്ടിയതിൽ കടുത്ത വിമർശനമുയരുന്നുണ്ട്​. 

ജി.എസ്​.ടി വർധിപ്പിച്ചതോടെ വിലവർധിക്കുമെന്ന ആശങ്കയുമുണ്ട്​. കോവിഡി​​െൻറ മറവിൽ കേന്ദ്ര സർക്കാർ നികുതി കൊള്ള തുടരുകയാണെന്നാണ്​ പ്രധാന ആക്ഷേപം ശക്തമാണ്​. 

Loading...
COMMENTS