You are here

ബി.ജെ.പി മന്ത്രിയുടെ മകനെ തടഞ്ഞ വനിത കോൺസ്​റ്റബിളിനെ സ്​ഥലം മാറ്റി

11:02 AM
13/07/2020
പ്രകാശ്​​ കനാനി, സുനിത യാദവ്​

സൂറത്ത്​: ഗുജറാത്തിൽ നിയമം ലംഘിച്ച ബി.ജെ.പി മന്ത്രിപുത്ര​​നെ തടഞ്ഞ വനിത കോൺസ്​റ്റബിളിനെ സ്​ഥലം മാറ്റി. വരാച്ച ​േറാഡ്​ എം.എൽ.എയും ആരോഗ്യമന്ത്രിയുമായ കുമാർ കനാനിയുടെ മകൻ പ്രകാശ്​​ കനാനിയെ പിടികൂടിയതിനാണ്​ നടപടി. സുനിത യാദവ്​ എന്ന കോൺസ്​റ്റബിളിനെയാണ്​ രാഷ്​ട്രീയ സമ്മർദ്ദങ്ങൾക്ക്​ വഴങ്ങി സ്​ഥലം മാറ്റിയത്​.

മാസ്​ക്​ പോലും ധരിക്കാതെ കർഫ്യൂ സമയത്ത്​ ഡ്രൈവിങ്ങിനിറങ്ങിയ പ്രകാശി​​െൻറ സുഹൃത്തുക്ക​െള ഇവർ പിടികൂടിയിരുന്നു. കഴിഞ്ഞ ബുധനാഴ്​ച രാത്രി 10.30നായിരുന്നു സംഭവം. രാത്രികാല കർഫ്യൂ ലംഘിച്ച കനാനിയുടെ സുഹൃത്തുക്കളെ യാദവ്​ തടയുകയായിരുന്ന​ു.

ഉടൻ തന്നെ അവർ പ്രകാശിനെ ഫോണിലൂടെ വിളിച്ചു.​ തുടർന്ന്​ അച്ഛ​​െൻറ വാഹനത്തിൽ പ്രകാശ്​ സംഭവസ്​ഥലത്തെത്തി. ശേഷം ഇവർ തമ്മിൽ നടന്ന വാഗ്വാദം ശനിയാഴ​്​ച​ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു​​. ഇതേത്തുടർന്ന്​ സൂറത്ത്​ കമീഷണർ ആർ.ബി. ബ്രഹ്മദത്ത്​ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു.

ഓഡിയോ ക്ലിപ്പിൽ ഇതേ സ്​ഥലത്ത്​ നിങ്ങൾ 365 ദിവസം തുടരുന്നത്​ കാണാമെന്ന തരത്തിൽ മന്ത്രിപുത്രൻ ഭീഷണിപ്പെടുത്തിയതായി ആ​േരാപണമുണ്ട്​. ഞാൻ നിങ്ങളുടെ അടിമയല്ലെന്നായിരുന്നു അവരുടെ മറുപടി.

പൊലീസ്​ ഹെഡ്​ക്വാർ​ട്ടേഴ്​സിലേക്കാണ്​ സ്​ഥലം മാറ്റം​. ഞായറാഴ്​ച അറസ്​റ്റിലായ പ്രകാശും സുഹൃത്തുക്കളും പിന്നീട്​ ജാമ്യത്തിലിറങ്ങി​. അവധിയിൽ പോയ യാദവ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Loading...
COMMENTS