You are here

ചൈനീസ്​ ആപ്പുകളുടെ നിരോധനത്തെ സ്വാഗതം ചെയ്​ത്​ കോൺഗ്രസ്​

09:26 AM
30/06/2020
manoj-tiwari


ന്യൂഡൽഹി: 59 ചൈനീസ്​ ആപ്പുകൾ നിരോധിച്ച്​ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിനെ സ്വാഗതം ചെയ്​ത്​ കോൺഗ്രസ്​. ചൈനക്കെതിരെ കൂടുതൽ ഫലപ്രദമായ ശക്​തമായ നടപടികൾ വേണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു. പാർട്ടി  നേതാക്കളായ അഹമ്മദ്​ പ​ട്ടേലും മനോജ്​ തിവാരിയുമാണ്​ നിരോധനത്തെ പിന്തുണച്ചത്​.

ചൈനീസ്​ ആപ്പുകൾ നിരോധിക്കാനുള്ള തീരുമാനത്തെ പിന്തുണക്കുന്നു. ചൈനയുടെ കടന്നു കയറ്റത്തിനും ഇന്ത്യൻ സൈനികരെ ആക്രമിച്ചതിനുമുള്ള മറുപടിയുമാണിത്​. കൂടുതൽ ശക്​തമായ നടപടികൾ ചൈനക്കെതിരെ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ അഹമ്മദ്​ പ​ട്ടേൽ ട്വിറ്ററിൽ കുറിച്ചു.

ചൈനീസ്​ ആപ്പുകളുടെ നിരോധനം നല്ല ആശയമാണ്​. അതേസമയം, പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ ചൈനീസ്​ കമ്പനികൾ സംഭാവന നൽകിയതിനെ കുറിച്ച്​ എന്താണ്​ പറയാനുള്ളതെന്ന്​ കോൺഗ്രസ്​ വക്​താവ്​ മനീഷ്​ തിവാരി ചോദിച്ചു. 

അതിർത്തിയിലെ സംഘർഷങ്ങളെ തുടർന്ന്​ കഴിഞ്ഞ ദിവസമാണ്​ 59 ചൈനീസ്​ ആപ്പുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​.

Loading...
COMMENTS