You are here

ഡൽഹിയിലെ സ്​കൂളിൽ രണ്ടാംക്ലാസുകാരി പീഡനത്തിനിരയായി

10:31 AM
10/08/2018

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്​കൂളിൽ രണ്ടാംക്ലാസ്​ വിദ്യാർഥി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ സ്​കൂളിൽ ജോലിക്കെത്തിയെ ഇലക്​ട്രീഷനെ പൊലീസ്​ അറസ്​റ്റു ചെയ്​തു. 

സ്​കൂളിലെ അറ്റകുറ്റപണിക്കെത്തിയ ഇലക്​ട്രീഷൻ പെൺകുട്ടിയെ വലിച്ചിഴച്ച്​ കൊണ്ട​ുപോവുകയും കെട്ടിടത്തിന്​ പിന്നിൽ കൂട്ടിയിട്ട ജല വിതരണപൈപ്പിനകത്ത്​ വെച്ച്​ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട്​  പെൺക​ുട്ടിയെ കണ്ടെത്തിയ സ്​കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഡൽഹിയിലെ ചേരിയിലാണ്​ പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്​. മൂത്ത സഹോദരിയും ഇതേ സ്​കൂളിലെ വിദ്യാർഥിയാണ്​.
രാജ്യത്ത്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്നത്​ വധശിക്ഷ നൽകാവുന്ന കുറ്റമായി കണക്കാക്കാനുള്ള ശ്രമത്തിലാണ്​ കേന്ദ്രസർക്കാർ.

Loading...
COMMENTS