You are here

ചൈനയിൽ നിന്ന്​ കോൺഗ്രസ്​ ഫണ്ട്​ വാങ്ങി; ആരോപണവുമായി ബി.ജെ.പി

21:30 PM
25/06/2020
rupee

ന്യൂഡൽഹി: അതിർത്തി തർക്കത്തിൽ ​കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്ന കോൺഗ്രസിനെതിരെ ആരോപണവുമായി ബി.ജെ.പി. ചൈനയിൽ നിന്ന്​ കോൺഗ്രസ്​ പണം സ്വീകരിച്ചുവെന്നാണ്​ ആരോപണം. ​

കോൺഗ്രസി​​െൻറ നേതൃത്വത്തിലുള്ള രാജീവ്​ഗാന്ധി ഫൗണ്ടേഷൻ ചൈനീസ്​ എംബസിയിൽ നിന്ന്​ പണം സ്വീകരിച്ചുവെന്നാണ്​ ബി.ജെ.പി വ്യക്​തമാക്കുന്നത്​. 2005-06ലായിരുന്നു പണം സ്വീകരിച്ചത്​. പണം സംഭാവന നൽകിയവരുടെ ലിസ്​റ്റിൽ ചൈനയും ഉൾപ്പെട്ടിട്ടുണ്ടെന്ന്​ ബി.ജെ.പി പറഞ്ഞു. 

ചൈനയിൽ നിന്ന്​ യു.പി.എ സർക്കാർ കൈക്കൂലി വാങ്ങുകയായിരുന്നു. സംഭാവന സ്വീകരിച്ചതിന്​ പിന്നാലെ ചൈനയുമായി സ്വതന്ത്ര്യ വ്യാപാര കരാർ വേണമെന്ന്​ ഫൗണ്ടേഷൻ ആവശ്യപ്പെട്ടുവെന്ന്​ നിയമമന്ത്രി രവിശങ്കർ പ്രസാദ്​ പറഞ്ഞു. സർക്കാർ രേഖകളിൽ ഈ സംഭാവനകളെ കുറിച്ച്​ പരാമർശമില്ലെന്നും അദ്ദേഹം ആരോപിച്ചു.

Loading...
COMMENTS