Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചർമാടി ചുരത്തിൽ...

ചർമാടി ചുരത്തിൽ ഒമ്പതിടത്ത്​ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
ചർമാടി ചുരത്തിൽ ഒമ്പതിടത്ത്​ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു
cancel

ബംഗളൂരു: കനത്തമഴയിൽ മധ്യ^തീര കർണാടക മേഖലകളിൽ കനത്ത നാശനഷ്​ടം. ചിക്കമഗളൂരു ജില്ലയിലെ ദേശീയപാത 234ൽ ചർമാടി ചുരത്തിൽ ഒമ്പതിടത്ത്​ മണ്ണിടിഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്​ച രാത്രി ചുരത്തിൽ പല ഭാഗങ്ങളിലായി വാഹനങ്ങൾ കുടുങ്ങി. വാഹനങ്ങൾ കടത്തിവിടാൻ ചൊവ്വാഴ്​ച രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണ്​. ചുരത്തിലെ ഗതാഗതം ഒറ്റവരിയായി പുനഃസ്​ഥാപിച്ചിട്ടുണ്ട്​. മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്​കരമായി. ഗതാഗതം പൂർവസ്​ഥിതിയിലാവാൻ ഒരു ദിവസംകൂടിയെടുക്കുമെന്ന്​ ചിക്കമഗളൂരു എസ്​.പി പറഞ്ഞു. ബംഗളൂരു^ മംഗളൂരു ഹൈവേയിലെ ഷിരദി ചുരത്തിൽ (​േദശീയപാത 75) റോഡ്​ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മിക്ക വാഹനങ്ങളും ചർമാടി ചുരത്തിലൂടെയാണ്​ സഞ്ചരിച്ചിരുന്നത്​. ചർമാടി ചുരത്തിൽ മണ്ണിടിഞ്ഞതോടെ വാഹനങ്ങൾ  ഗൊട്ടികരെ^ കാലസ^ കർക്കരെ വഴിയും മടിക്കേരി^ സുള്ള്യ^ പുട്ടൂർ വഴിയും തിരിച്ചുവിട്ടു.  

മണ്ണിടിഞ്ഞ്​ മേഖലയിലൂടെയുള്ള റെയിൽ ഗതാഗതവും നിലച്ചു. ചില ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്​തു. ഭദ്ര, തുംഗ, ഹേമാവതി, ഹാരംഗി, കബനി, കാവേരി നദികളിൽ ജലനിരപ്പുയർന്നു​. കുടകിൽ രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴ ജനജീവിതം ദുഃസഹമാക്കി. ​ത്രിവേണി സംഗമമായ ബാഗമണ്ഡലയിലും കാവേരി ഉദ്​ഭവസ്​ഥാനമായ തലക്കാവേരിയിലും സന്ദർശനം ഒഴിവാക്കാൻ തീർഥാടകരോട്​ കുടക്​ ജില്ലാ ഭരണകൂടം നിർദേശിച്ചു. ശിവമൊഗ്ഗയിലെ ജോഗ്​, കുടകിലെ അബി, ഇരുപ്പ്​, ചെലവറ, മല്ലള്ളി വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നതിനാൽ വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ്​ നൽകി. 

ബാഗമണ്ഡല, തലക്കാവേരി, അയ്യ​​േങ്കരി, മടിക്കേരി, മുരനാട്​, നാ​പക്കുലു, പൊന്നംപേട്ട്​, സിദ്ധാപൂർ, ശ്രീമംഗല മേഖലകളിൽ മഴയിൽ മരംവീണും ​ൈവദ്യുതി, ടെലിഫോൺ ബന്ധം താറുമാറായും കനത്ത നാശനഷ്​ടം  സംഭവിച്ചു. മഴ ദുരിതബാധിത മേഖലകളിലുള്ളവർക്കായി കാരാടിഗോട്​ സർക്കാർ സ്​കൂളിൽ ദുരിതാശ്വാസ ക്യാ​െമ്പാരുക്കി. കാരാടിഗോട്​ മേഖലയിലും ഗുയ്യ വില്ലേജിലും ദുരന്തമുന്നറിയിപ്പ്​ നൽകി. കഴിഞ്ഞവർഷം ഇതേസമയത്ത്​ 369.68 മില്ലീമീറ്റർ മഴ ലഭിച്ചിരുന്ന കുടകിൽ ഇത്തവണ 761.49 മില്ലീമീറ്റർ മഴയാണ്​ ലഭിച്ചത്​. അടുത്ത രണ്ടു മൂന്നു ദിവസങ്ങളിലും കുടക്​ മേഖലയിൽ കനത്ത മഴ തുടരുമെന്നാണ്​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രത്തി​​​െൻറ പ്രവചനം.  

കുടകിന്​ പുറമെ ഹാസൻ, ചിക്കമഗളൂരു, ദക്ഷിണ കന്നട, ഉഡുപ്പി, ബെളഗാവി, ധാർവാഡ്​, കൊപ്പാൽ ജില്ലകളിലാണ്​ കഴിഞ്ഞദിവസങ്ങളിൽ ശക്തിയായ മഴയും കാറ്റും അനുഭവപ്പെട്ടത്​. ചെക്ക്​ ഡാമുകളും നദികളും നിറഞ്ഞൊഴുകുകയാണ്​. പ്രധാന നദിയായ കാവേരിയിലും വയനാട്ടിൽനിന്നുള്ള കബനിയിലും ജലനിരപ്പുയർന്നു​. ഹാസൻ സകലേഷ്​പൂരിലെ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ബെളഗാവിയിൽ കുത്തൊഴുക്കിൽ പാലം ഒലിച്ചുപോയി. അഞ്ചുമാസം മുമ്പ്​ ഗതാഗതത്തിന്​  തുറന്നുകൊടുത്ത പാലമാണ്​ അപകടത്തിൽപെട്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscharmadi ghat landslide
News Summary - charmadi ghat landslide; trafic blocked -India News
Next Story