Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെ​യി​ൽ​വേ...

റെ​യി​ൽ​വേ ടൈം​ടേ​ബി​ളി​ലും അ​ടി​മു​ടി മാ​റ്റം; 600 മെയിൽ, എക്​സ്​പ്രസ്​ ട്രെയിനുകൾ നിർത്തലാക്കുന്നു

text_fields
bookmark_border
Changes in train timetable; 600 Mail and Express trains will be discontinued
cancel

ത​ൻ​വീ​ർ അ​ഹ്​​മ​ദ്​

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ 600 മെ​യി​ൽ, എ​ക്​​സ്​​പ്ര​സ്​​ ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്കി റെ​യി​ൽ​വേ സ​മ​യ​വി​വ​ര പ​ട്ടി​ക അ​ടി​മു​ടി മാ​റ്റു​ന്നു. രാ​ത്രി സ്​​റ്റോ​പ്പു​ക​ൾ ഉ​ൾ​പ്പെ​െ​ട രാ​ജ്യ​ത്തെ 10,200 സ്​​റ്റോ​പ്പു​ക​ളും നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യി​ൽ​വേ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു. ഡി​സം​ബ​ർ ആ​ദ്യ​ത്തോ​ടെ പ​ദ്ധ​തി​യു​ടെ പൂ​ർ​ണ രൂ​പം പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ത​നു​സ​രി​ച്ച്​ 360 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ മെ​യി​ൽ, എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ളാ​യി ഉ​യ​ർ​ത്തും. 120 മെ​യി​ൽ, എ​ക്​​സ്​​പ്ര​സ്​ ട്രെ​യി​നു​ക​ൾ സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ ട്രെ​യി​നു​ക​ളു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക്​ മാ​റും.

അ​തേ​സ​മ​യം, ഇ​ത്​ എ​ന്നു തു​ട​ങ്ങു​മെ​ന്ന കൃ​ത്യ​മാ​യ തീ​യ​തി ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ലെ​ന്നും കോ​വി​ഡ്​ ​പ്ര​തി​സ​ന്ധി പൂ​ർ​ണ​മാ​യി ഒ​ഴി​ഞ്ഞ്​ സാ​ധാ​ര​ണ നി​ല​യി​ൽ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കൂ എ​ന്നും റെ​യി​ൽ​വേ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി.​കെ. യാ​ദ​വ്​ പ​റ​ഞ്ഞു. പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​കു​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ഏ​െ​റ ആ​​ശ്ര​യി​ച്ചി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​യും.

എ​ന്നാ​ൽ, പു​തി​യ മാ​റ്റം ട്രെ​യി​ൻ ഗ​താ​ഗ​ത​​ത്തി​െൻറ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​ക്കു​മെ​ന്നു​മാ​ണ്​ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്. മെ​യി​ൽ, എ​ക്​​സ്​​പ്ര​സി​ലെ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളെ എ.​സി കോ​ച്ചു​ക​ളാ​ക്കി മാ​റ്റാ​ൻ റെ​യി​ൽ​വേ പ​ദ്ധ​തി​യി​ടു​ന്ന​താ​യി അ​ടു​ത്തി​ടെ വി.​കെ യാ​ദ​വ്​ ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 72 സീ​റ്റു​ള്ള സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ 83 സീ​റ്റു​ള്ള എ.​സി കോ​ച്ചു​ക​ളാ​ക്കി​യാ​ണ്​ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ ക​പൂ​ർ​ത്ത​ല ഫാ​ക്​​ട​റി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ എ.​സി കോ​ച്ചാ​ക്കി രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ട്രെ​യി​നു​ക​ളു​ടെ സ്​​പീ​ഡ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ്​ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story