Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമല്യയേയും നീരവിനെയും...

മല്യയേയും നീരവിനെയും രാജ്യംവിടാൻ സഹായിച്ചത്​ മോദിയുടെ വിശ്വസ്​തൻ-​ രാഹുൽ

text_fields
bookmark_border
മല്യയേയും നീരവിനെയും രാജ്യംവിടാൻ സഹായിച്ചത്​ മോദിയുടെ വിശ്വസ്​തൻ-​ രാഹുൽ
cancel

ന്യൂഡൽഹി: വായ്​പയെടുത്ത്​ രാജ്യംവിട്ട വ്യവസായികളായ വിജയ്​ മല്യ, നീരവ്​ മോദി, മെഹുൽ ചോക്​സി എന്നിവർക്ക്​ സഹായം നൽകിയത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്​തനായ സി.ബി.​െഎ ഒാഫീസർ ആണെന്ന്​ ആരോപണവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലുടെയാണ്​ മോദിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി രാഹുൽ രംഗത്തെത്തിയത്​.

​സി.ബി.​െഎയുടെ ലുക്ക്​ ഒൗട്ട്​ നോട്ടീസ്​ ദുർബലപ്പെടുത്തി മല്യയെ ഇന്ത്യ വിടാൻ സഹായിച്ചത്​ ജോയിൻറ്​ ഡയറക്​ടർ എ.കെ ശർമ്മയാണ്​. ഗുജറാത്തിൽ നിന്നുള്ള നീലക്കണ്ണുള്ള ഇൗ പൊലീസ്​ ഒാഫീസറാണ്​ മോദിയുടെ വിശ്വസ്​തൻ. നീരവ്​ മോദിയേയും മെഹുൽ ചോക്​സിയേയും രക്ഷപ്പെടാൻ സഹായിച്ചതും ഇതേ പൊലീസ്​ ഒാഫീസർ ആണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ വിടുന്നതിന്​ മുമ്പ്​ ധനമന്ത്രി അരുൺ​ ജെയ്​റ്റ്​ലിയുമായി കൂടികാഴ്​ച നടത്തിയിരുന്നു​വെന്ന്​ വിജയ്​ മല്യ പറഞ്ഞതിന്​ പിന്നാലെ​ രാഹുൽ ഗാന്ധി മോദിക്കെതിരെ ശക്​തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiVijay Mallyamalayalam newsRahul Gandhi
News Summary - CBI Officer Who 'Helped' Vijay Mallya Flee-india news
Next Story