You are here

പന്തൽ കെട്ടാനറിയാത്തവർ രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു –മമത 

  • വ​ർ​ഗീ​യ ക​ലാ​പ​ത്തിെൻറ ചോ​ര​പു​ര​ണ്ട കൈ​ക​ളു​ള്ള​വ​രാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​ത്

14:57 PM
21/07/2018
Mamata

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ത്തി​ലെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സും ചേ​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ താ​ലി​ബാ​ൻ​കാ​രെ സൃ​ഷ്​​ടി​ക്കു​ക​യാ​ണെ​ന്ന് മ​മ​ത ആ​രോ​പി​ച്ചു. 
കൊ​ൽ​ക്ക​ത്ത​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​െൻറ വാ​ർ​ഷി​ക മെ​ഗാ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത. വ​ർ​ഗീ​യ ക​ലാ​പ​ത്തി​െൻറ ചോ​ര​പു​ര​ണ്ട കൈ​ക​ളു​ള്ള​വ​രാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​ത്. ബി.​ജെ.​പി​യു​ടെ ധാ​ർ​ഷ്ഠ്യ​വും ഭീ​ഷ​ണി​യും വ്യാ​ജ പ്ര​ചാ​ര​ണ​വും ജ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​രു​ത്. ഒ​രു പ​ന്ത​ൽ കെ​ട്ടാ​ൻ​പോ​ലും അ​റി​യാ​ത്ത​വ​രാ​ണ് രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മി​ഡ്നാ​പു​ർ റാ​ലി​ക്കാ​യി ഒ​രു​ക്കി​യ പ​ന്ത​ൽ ത​ക​ർ​ന്ന് 50 സ്ത്രീ​ക​ൾ​ക്ക​ട​ക്കം 90 പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം സൂ​ചി​പ്പി​ച്ച് മ​മ​ത പ​രി​ഹ​സി​ച്ചു.

രാ​ജ്യ​മെ​മ്പാ​ടും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​െൻറ രൂ​പ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ താ​ലി​ബാ​നി​ക​ളെ സൃ​ഷ്​​ടി​ക്കു​ക​യാ​ണ് ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സു​മെ​ന്ന്​ മ​മ​ത കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഈ ​ര​ണ്ട് സം​ഘ​ട​ന​ക​ളി​ലും ന​ല്ല മ​നു​ഷ്യ​രു​ണ്ടെ​ന്നും അ​വ​രെ ബ​ഹു​മാ​നി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ൽ കാ​ലി​ക്ക​ട​ത്ത് ആ​രോ​പി​ച്ച് 28കാ​ര​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മ​മ​ത ബി.​ജെ.​പി താ​ലി​ബാ​നി​സം വ​ള​ർ​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച​ത്. 

‘ബി.​ജെ.​പി ഹ​ഠാ​വോ, ദേ​ശ് ബ​ചാ​വോ’ മു​ദ്രാ​വാ​ക്യ​വു​മാ​യി ആ​ഗ​സ്​​റ്റ്​ 15ന് ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കും. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ലെ 42 ലോ​ക്സ​ഭ സീ​റ്റി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കും. ഇ​ത് ഞ​ങ്ങ​ളു​ടെ പ്ര​തി​ജ്ഞ​യാ​ണ്.  രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​നാ​യി ബി.​ജെ.​പി​യെ ഞ​ങ്ങ​ൾ തൂ​ത്തെ​റി​യും. ജ​നു​വ​രി​യി​ൽ ഇ​വി​ടെ വ​ൻ റാ​ലി സം​ഘ​ടി​പ്പി​ക്കും. അ​തി​ലേ​ക്ക് എ​ല്ലാ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും ക്ഷ​ണി​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. 

Loading...
COMMENTS