Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിൽ നിന്ന്​...

കോവിഡിൽ നിന്ന്​ മോചനം നേടാൻ രണ്ടുവർഷ​​മെടുക്കും -വേൾഡ്​ ഹെൽത്ത്​ ഒാർഗനൈസേഷൻ

text_fields
bookmark_border
കോവിഡിൽ നിന്ന്​ മോചനം നേടാൻ രണ്ടുവർഷ​​മെടുക്കും -വേൾഡ്​ ഹെൽത്ത്​ ഒാർഗനൈസേഷൻ
cancel

ജനീവ: കോവിഡ്​ മഹാമാരിയിൽ നിന്ന്​ മോചനം നേടാൻ കുറഞ്ഞത്​ രണ്ടു വർഷമെടുക്കുമെന്ന്​ വേൾഡ്​ ഹെൽത്ത്​ ഒാർഗനൈസേഷൻ ഡയറക്​ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ലോകത്ത്​ ഇതിനു മുമ്പുണ്ടായ പകർച്ചവ്യാധിയായ സ്​പാനിഷ്​ ഫ്ലൂവിനേക്കാൾ വേഗത്തിൽ നമ്മുക്ക്​ കൊവിഡിനെ തുരത്താനാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

'ഈ മഹാമാരിയെ രണ്ടുവർഷത്തിനുള്ളിൽ ഇല്ലാതാക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'-ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തുവച്ച്​ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച്, ലോകം ആഗോളവൽക്കരണം കാരണം ഏറെ അടുപ്പത്തിലാണ്​. അതാണ്​ നമ്മുടെ മുന്നിലുള്ള പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ ഗുണം ലോകത്തിന്​ ഇപ്പോഴുണ്ട്. ലഭ്യമായ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയും വാക്സിനുകൾ പോലുള്ള നവീനമായ മരുന്നുകൾ ഉപയോഗിച്ചും ഫ്ലൂവിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ കൊവിഡിനെ തുടച്ചുനീക്കാം.

കോവിഡ് കാരണം ഇതുവരെ 800,000 ത്തോളം പേർ മരിക്കുകയും ലോകമെമ്പാടുമുള്ള 23 ദശലക്ഷത്തിലധികം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. 1918 ലാണ്​ സ്​പാനിഷ്​ ഫ്ലൂ പടർന്നുപിടിച്ചത്​. ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി കണക്കാക്കുന്ന സ്പാനിഷ് ഫ്ലു ബാധിച്ച്​ അഞ്ചുകോടിപേർ മരിച്ചിട്ടുണ്ട്​. 1918 ഫെബ്രുവരി മുതൽ 2020 ഏപ്രിൽ വരെ ലോകമെമ്പാടുമുള്ള 50 കോടി പേരെ രോഗം ബാധിച്ചിട്ടുണ്ട്​.

ഒന്നാം ലോകമഹായുദ്ധത്തേക്കാൾ അഞ്ചിരട്ടി ആളുകൾ രോഗംബാധിച്ച്​ മരിച്ചതായാണ്​ കണക്കാക്കുന്നത്​. ആദ്യം സ്​പാനിഷ്​ ഫ്ലു ബാധിച്ചവർ അമേരിക്കക്കാരായിരുന്നു. പിന്നീട്​ യൂറോപ്പിലേക്കും തുടർന്ന്​ ലോകമെമ്പാടും വ്യാപിച്ചു. മൂന്ന്​ ഘട്ടമായി ലോകത്ത്​ ആഞ്ഞടിച്ച രോഗമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story