You are here

ഹരിയാനയിൽ ഒമ്പതു വയസുകാരിയെ കൊന്ന്​ ചാക്കിൽ കെട്ടി അഴുക്ക്​ ചാലിൽ തള്ളി

14:00 PM
16/04/2018
Kill

റോ​ത്ത​ക്​: ജ​മ്മു-​ക​ശ്​​മീ​രി​ലെ ക​ഠ്​​​വ​യി​ലെ പെ​ൺ​കു​ട്ടി​യു​ടെ കൊ​ല​പാ​ത​ക​ത്തി​​െൻറ ഞെ​ട്ട​ൺ മാ​റും​മു​െ​മ്പ ഹ​രി​യാ​ന​യി​ലും പെ​ൺ​ഹ​ത്യ. ഹ​രി​യാ​ന​യി​ലെ റോ​ത്ത​കി​ൽ ഞാ​യ​റാ​ഴ്​​ച പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ബാ​ഗി​ലാ​ക്കി അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​മ്പ​തോ പ​ത്തോ വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ല്ലാ​ത്ത മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന്​ അ​ഞ്ചു​ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കൊ​ല​ക്കു​ശേ​ഷം മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളി​യ​താ​ണെ​ന്നാ​ണ്​ നി​ഗ​മ​നം. ​ദു​രൂ​ഹ സ​ഹ​ച​ര്യ​ത്തി​ൽ പ​ച്ച നി​റ​ത്തി​ലു​ള്ള ബാ​ഗ്​ അ​ഴു​ക്കു​ചാ​ലി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ കൈ ​മൃ​ഗ​ങ്ങ​ൾ ഭ​ക്ഷി​ച്ച​താ​ണെ​ന്ന്​  സം​ശ​യി​ക്കു​ന്ന​താ​യും പോ​സ്​​റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വ​ന്നാ​േ​ല കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​വൂ എ​ന്നും പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്​​ച ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ 11കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ 80ലേ​റെ മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കെ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്​​ത ശേ​ഷം കൊ​ന്ന​താ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

അ​തി​നി​ടെ കു​ട്ടി​യെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​തി​നാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്​. ഒ​ഡി​ഷ​ക്കാ​രി​യാ​ണ്​ പെ​ൺ​കു​ട്ടി​യെ​ന്ന്​ ക​രു​തു​ന്ന​താ​യി സം​സ്​​ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്ര​ദീ​പ്​ സി​ങ്​ ജ​ദേ​ജ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.. 

COMMENTS