You are here

എം.എൽ.എമാരെ ബി.​െജ.പി പണം കൊടുത്തു വാങ്ങുന്നു - എച്ച്​.ഡി കുമാരസ്വാമി

11:22 AM
17/05/2018
HD-Kumaraswami

ബംഗളൂരു: ബി.ജെ.പിയും അവരുടെ മന്ത്രിമാരും എം.എൽ.എമാരെ പണം ​െകാടുത്ത്​ വാങ്ങാൻ നടക്കുകയാണെന്ന്​ ജെ.ഡി.എസ്​ നേതാവ്​ എച്ച്​.ഡി കുമാരസ്വാമി. കേന്ദ്രസർക്കാറി​​​െൻറ നിലപാട്​ ജനങ്ങൾക്കറിയാവുന്നതാണ്​. അതിനാൽ എം.എൽ.എമാരെ സുരക്ഷിതരാക്കുക എന്നതാണ്​ തങ്ങളുടെ പദ്ധതി. ബി.ജെ.പിക്ക്​ ആവശ്യമായ ഭൂരിപക്ഷമില്ല. എന്നിട്ടും ഗവർണർ എങ്ങനെയാണ്​ പെരുമാറിയത്​. ഗവർണർ ത​​െൻറ സ്​ഥാനം ദുരുപയോഗം ചെയ്​തുവെന്നും കുമാരസ്വാമി ആരോപിച്ചു. 

പിതാവ്​​ എച്ച്​.ഡി ദേവഗൗഡയോട്​ ഒരപേക്ഷയേ ഉള്ളൂ. പാർട്ടിയുടെ നേതൃത്വം ഏ​െറ്റടുത്ത്​ എല്ലാ പ്രാദേശിക പാർട്ടികളുമായി സംസാരിക്കണമെന്നാണ്​ അപേക്ഷ. എങ്ങനെയാണ്​ ജനാധിപത്യ സംവിധാനങ്ങളെ ബി.ജെ.പി തകർക്കുന്നതെന്ന്​ പ്ര​േദശിക പാർട്ടികൾക്ക്​ മനസിലാക്കിക്കൊടുക്കണം. രാജ്യതാത്​പര്യം സംരക്ഷിക്കാൻ ഒരുമിച്ചു നിൽക്കണമെന്നും കുമാരസ്വാമി പറഞ്ഞു. 

COMMENTS