You are here

ഇന്ത്യയിലേക്ക്​ കടക്കാൻ ശ്രമിച്ച ഒമ്പത്​ ബംഗ്ലാദേശി ഹിന്ദുക്കൾ അറസ്​റ്റിൽ

00:07 AM
13/02/2020
arrest
representational image

അഗർത്തല: നിയമവിരുദ്ധമായി ഇന്ത്യയിലേക്ക്​ കടക്കാൻ ശ്രമിച്ച ഒമ്പത്​ ബംഗ്ലാദേശി ഹിന്ദുക്കൾ അറസ്​റ്റിൽ. വെസ്​റ്റ്​ ത്രിപുര ജില്ലയിൽ രാജ്യാന്തര അതിർത്തിക്കടുത്ത ഗ്രാമത്തിൽനിന്നാണ്​ ഇവരെ അറസ്​റ്റ്​ ​െചയ്​തത്​. രണ്ടിനും 75നും ഇടക്ക്​ പ്രായമുള്ള, മൂന്നു സ്​ത്രീകളും മൂന്ന്​ പുരുഷന്മാരും മൂന്ന്​ കുട്ടികളുമാണ്​ അറസ്​റ്റിലായത്​.

സിധായ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ മതായ്​ ഗ്രാമത്തിൽ അലഞ്ഞുതിരിയുന്നതിനിടെ തിങ്കളാഴ്​ച രാത്രി ഗ്രാമീണർ ഇവ​െര പിടികൂടി​ പൊലീസിന്​ കൈമാറുകയായിരുന്നു. ഇന്ത്യയിൽ സ്​ഥിരതാമസമുദ്ദേശിച്ചാണ്​ വന്നതെന്ന്​ സംഘം പറഞ്ഞതായി സ്​ഥലം എം.എൽ.എയും ബി.ജെ.പി സർക്കാറിൽ സഖ്യകക്ഷിയായ പീപ്​ൾ ഫ്രണ്ട്​​ ഓഫ്​ ത്രിപുര നേതാവുമായ ബ്രിഷകേതു ദെബ്ബാർമ വ്യക്​തമാക്കി.

തങ്ങൾ ഏതെങ്കിലും മതത്തിനോ ജാതി​േക്കാ എതിരല്ലെന്നു പറഞ്ഞ ദെബ്ബാർമ, ബംഗ്ലാദേശിക​ൾക്ക്​ ഇന്ത്യയിൽ താമസിക്കാൻ ഔദ്യോഗിക അനുമതി നൽകരുതെന്ന്​ ആവശ്യപ്പെട്ടു. ബി.ജെ.പിക്കൊപ്പമാണെങ്കിലും പൗരത്വ ഭേദഗതി നിയമത്തിന്​ തങ്ങൾ എതിരാണെന്നും ​അ​േദ്ദഹം വിശദീകരിച്ചു. 

Loading...
COMMENTS