You are here

ബംഗളൂരുവിൽ നിരോധനാജ്ഞ നടപ്പാക്കിയത്​ നിയമവിരുദ്ധം -ഹൈകോടതി 

17:58 PM
13/02/2020
Karnataka High Court

ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ത​ട​യാ​ൻ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18ന്​ ​ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ ന​ട​പ്പാ​ക്കി​യ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​ ക​ർ​ണാ​ട​ക ​ൈഹ​കോ​ട​തി. 
പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​ന്നി​ക്കു​ന്ന​ത്​ ത​ട​യാ​ൻ നി​രോ​ധ​നാ​ജ്ഞ ന​ട​പ്പാ​ക്കി​യ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ഭാ​സ്​​ക​ർ റാ​വു​വി​​​െൻറ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ  ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ഭ​യ്​ എ​സ്. ഒാ​ഖ, അ​നു​മ​തി ന​ൽ​കി​യ ശേ​ഷം പ്ര​തി​ഷേ​ധ​ങ്ങ​ൾ വി​ല​ക്കാ​ൻ ഉ​ത്ത​ര​വി​ടാ​നാ​വു​മോ എ​ന്ന്​ സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​​റ്റോ​ണി ജ​ന​റ​ൽ പ്ര​ഭു​ലി​ങ്​ നാ​വ്​​ദ​ഗി​യോ​ട്​ ചോ​ദി​ച്ചു.

ഡി​സം​ബ​ർ 19ന്​ ​പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​​ഗ്ര​സ്​ രാ​ജ്യ​സ​ഭാം​ഗം രാ​ജീ​വ്​ ഗൗ​ഡ, ജ​യ​ന​ഗ​ർ എം.​എ​ൽ.​എ സൗ​മ്യ റെ​ഡ്​​ഡി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ കോ​ട​തി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. 

എ​ല്ലാ പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ഘ​ർ​ഷ​ത്തി​ൽ അ​വ​സാ​നി​ക്കു​മെ​ന്നാ​ണോ സ​ർ​ക്കാ​ർ ക​രു​തി​യി​രി​ക്കു​ന്ന​തെ​ന്നും ചി​ല സം​ഘ​ട​ന​ക​ൾ​ക്ക്​ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്​ അ​നു​വാ​ദം ന​ൽ​കി​യ ശേ​ഷം എ​ങ്ങ​നെ​യാ​ണ്​ പാ​തി​രാ​ത്രി​ക്ക്​ അ​നു​മ​തി​ റ​ദ്ദാ​ക്കു​ന്ന​തെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ചോ​ദി​ച്ചു. 

2018ൽ ​കേ​ന്ദ്ര സ​ർ​ക്കാ​റും അ​നു​രാ​ധ ബ​സി​നു​മാ​യു​ള്ള കേ​സി​ൽ സു​പ്രീം​കോ​ട​തി ന​ൽ​കി​യ ഉ​ത്ത​ര​വി​ന്​ വി​രു​ദ്ധ​മാ​ണ്​ ക​മീ​ഷ​ണ​റു​ടെ ന​ട​പ​ടി​യെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡി​സം​ബ​ർ 19ന്​ ​ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ ‘സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ക്തി​ക​ൾ’ സം​ഘ​ർ​ഷം സൃ​ഷ്​​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ 11 ഡെ​പ്യു​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ്​ നി​രോ​ധ​നാ​ജ്ഞ ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ൽ അ​റി​യി​ച്ചു. 

ഡെ​പ്യു​ട്ടി ക​മീ​ഷ​ണ​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ടി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ല​ല്ല സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ നി​രോ​ധ​നാ​ജ്ഞ ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​രം,  ജി​ല്ലാ മ​ജി​സ്​​​ട്രേ​റ്റ്​​ അ​ന്വേ​ഷ​ണം ന​ട​ത്തി കാ​ര​ണ​ങ്ങ​ളും  പ്ര​ത്യ​ക്ഷ തെ​ളി​വും ഉ​റ​പ്പാ​ക്കി​യി​േ​ട്ട നി​രോ​ധ​നാ​ജ്ഞ ന​ട​പ്പാ​ക്കാ​വൂ എ​ന്നും കോ​ട​തി പ്ര​തി​ക​രി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ല​ല്ല ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ നി​രോ​ധ​നാ​ജ്ഞ ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ൽ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. 

ഡി​സം​ബ​ർ 18ന്​ ​മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ നി​രോ​ധ​നാ​ജ്​​ഞ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ രാ​ത്രി​യോ​ടെ ബം​ഗ​ളൂ​രു, ഹു​ബ്ബ​ള്ളി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലും അ​ത​ത്​ ക​മീ​ഷ​ണ​ർ​മാ​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചും ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ അ​ട​ക്ക​മു​ള്ള​വ​രെ പൊ​ലീ​സ്​ കൈ​യേ​റ്റം ചെ​യ്യു​ക​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. 

Loading...
COMMENTS