You are here

ഇന്ത്യയിൽ എവറസ്​റ്റ്​ കീഴടക്കുന്ന ആദ്യ അച്ഛനും മകളുമായി അജീത്​ ബജാജും ദീയയും

21:46 PM
16/05/2018

ന്യൂ​ഡ​ൽ​ഹി: അ​തി​സാ​ഹ​സി​ക​മാ​യി അ​ച്ഛ​നും മ​ക​ളും ലോ​ക​ത്തി​​​െൻറ നെ​റു​ക​യി​ൽ എ​ത്തു​േ​മ്പാ​ൾ അ​മ്മ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ച്​ പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു. ആ​ശ​ങ്ക​ക​ൾ അ​സ്​​ഥാ​ന​ത്താ​ക്കി ഗു​ഡ്​​ഗാ​വ്​ സ്വ​ദേ​ശി അ​ജീ​ത്​ ബ​ജാ​ജും മ​ക​ൾ ദീ​യ ബ​ജാ​ജും എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​പ്പോ​ൾ അ​ത്​ ച​രി​ത്ര​മാ​യി. എ​വ​റ​സ്​​റ്റ്​ ഒ​രു​മി​ച്ച്​ കീ​ഴ​ട​ക്കു​ന്ന ആ​ദ്യ അ​ച്ഛ​നും മ​ക​ളു​മെ​ന്ന ഇ​ന്ത്യ​ൻ റെ​ക്കോ​ഡ്​ അ​വ​രു​ടെ പേ​രി​ലാ​യി. 

ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ചെ 4.30ന്​ ​ആ​ദ്യം കൊ​ടു​മു​ടി​യി​ൽ കാ​ൽ​കു​ത്തി​യ​ത്​ ദീ​യ​യാ​ണ്. 15 മി​നി​റ്റി​ന്​ ശേ​ഷം അ​ച്ഛ​നും മ​ക​ൾ​ക്കൊ​പ്പ​മെ​ത്തി. ഏ​പ്രി​ൽ 16ന്​ ​തു​ട​ങ്ങി​യ യാ​ത്ര ഒ​രു​മാ​സ​മെ​ടു​ത്താ​ണ്​ സ​ഫ​ല​മാ​യ​ത്. കൊ​ടു​മു​ടി​യി​ൽ​നി​ന്ന്​ ദ​ർ​ശി​ച്ച സൂ​ര്യോ​ദ​യം​  അ​നി​ർ​വ​ച​നീ​യ​മാ​യി​രു​ന്നു​വെ​ന്ന​ 24കാ​രി​യാ​യ ദീ​യ​യു​ടെ വാ​ക്കു​ക​ൾ അ​മ്മ ഷെ​ർ​ലി ബ​ജാ​ജാ​ണ്​ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. 

അ​ജീ​ത്​ ബ​ജാ​ജ്​ (53) ഇ​തി​ന്​ മു​മ്പും സാ​ഹ​സി​ക യാ​ത്ര​ക​ൾ ന​ട​ത്തി അ​ദ്​​ഭു​തം സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. 2006-2007ൽ ​ഒ​രു​വ​ർ​ഷം കൊ​ണ്ട്​ ഉ​ത്ത​ര, ദ​ക്ഷി​ണ ധ്രു​വ​ങ്ങ​ൾ താ​ണ്ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നെ​ന്ന ബ​ഹു​മ​തി നേ​ടി​യ അ​ദ്ദേ​ഹ​ത്തി​നെ രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. മ​ക​ൾ ദീ​യ​യും മോ​ശ​ക്കാ​രി​യ​ല്ല. ഉ​ത്ത​ർ​കാ​ശി​യി​ലെ നെ​ഹ്​​റു ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശീ​ല​ന​ത്തി​നി​ടെ 17ാം വ​യ​സ്സി​ൽ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ടു​മു​ടി​യാ​യ ‘എ​ൽ​ബ്ര​സ്​’ കീ​ഴ​ട​ക്കി​യി​രു​ന്നു. അ​ച്ഛ​​​െൻറ​യും മ​ക​ളു​ടെ​യും സാ​ഹ​സി​ക​ത​യും ധൈ​ര്യ​വും മ​റ്റു​ള്ള​വ​ർ​ക്ക്​ മാ​തൃ​ക​യാ​വ​െ​ട്ട എ​ന്ന്​ ആ​ശം​സി​ക്കു​ക​യാ​ണ്​ ദീ​യ​യു​ടെ അ​മ്മ ഷെ​ർ​ലി.

Loading...
COMMENTS