Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2018ൽ ​രാ​ജ്യ​ത്ത്​...

2018ൽ ​രാ​ജ്യ​ത്ത്​ പ്ര​തി​ദി​നം 80 കൊ​ല​ക​ളും 91 ബ​ലാ​ത്സം​ഗ​ങ്ങ​ളും

text_fields
bookmark_border
2018ൽ ​രാ​ജ്യ​ത്ത്​ പ്ര​തി​ദി​നം 80 കൊ​ല​ക​ളും 91 ബ​ലാ​ത്സം​ഗ​ങ്ങ​ളും
cancel

ന്യൂ​ഡ​ൽ​ഹി: 2018ൽ ​രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​ദി​നം 80 കൊ​ല​പാ​ത​ക​ങ്ങ​ളും 91 ബ​ലാ​ത്സം​ഗ​ങ്ങ​ളും 289 ത​ട്ടി​ക് കൊ​ണ്ടു​പോ​ക​ലു​ക​ളും ന​ട​ന്നു​വെ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട്​ ദേ​ശീ​യ ക്രൈം ​റെ​ക്കോ​ർ​ഡ്സ്​​ ബ്യൂ​റോ. മു​ൻ വ​ർ​ഷ​ത്തേ​തി​ൽ​നി​ന്നും മൊ​ത്തം കു​റ്റ​കൃ​ത്യ​ത്തി​ലും വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. 2017ൽ 50,07,044 ​ആ​യി​രു​ന്നു​വെ​ങ്കി​ൽ 2018ൽ ​എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം കൂ​ടി 50,74,634​ലെ​ത്തി.

കൊ​ല​പാ​ത​ക​ത്തി​ലും 1.3 ശ​ത​മാ​നം (28,653 എ​ണ്ണം) വ​ർ​ധ​ന​വു​ണ്ടാ​യി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ൽ 10.3ശ​ത​മാ​ന​വും. 2017ൽ ​ഇ​ത്ത​ര​ത്തി​ലു​ള്ള 95,893 പ​രാ​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ 2018ൽ ​എ​ത്തി​യ​പ്പോ​ൾ 1,05,734 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 80,871 ഇ​ര​ക​ൾ സ്​​ത്രീ​ക​ളാ​ണ്.

2018ൽ ​സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 3,78,277 എ​ണ്ണം പ​രാ​തി​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. 2017ലേ​തി​നേ​ക്കാ​ൾ 20,000ത്തോ​ളം വ​ർ​ധ​ന​വാ​ണി​ത്. 2018ൽ ​മൊ​ത്തം ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ൾ 33,356 എ​ണ്ണ​മാ​ണ്. മു​ൻ വ​ർ​ഷ​ത്തേ​തി​നേ​ക്കാ​ൾ ആ​യി​ര​ത്തോ​ളം കേ​സു​ക​ൾ വ​ർ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsindia news
News Summary - Average 80 Murders, 91 Rapes Daily In 2018: Crime Records Bureau
Next Story