Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം പൗരത്വ...

അസം പൗരത്വ രജിസ്​ട്രേഷൻ: 1.9 കോടി പേർ നിയമാനുസൃതം ജീവിക്കുന്നവർ

text_fields
bookmark_border
അസം പൗരത്വ രജിസ്​ട്രേഷൻ: 1.9 കോടി പേർ നിയമാനുസൃതം ജീവിക്കുന്നവർ
cancel

ഗു​വാ​ഹ​തി: അസമിലെ 3.29 കോടി ജനങ്ങളിൽ 1.9 കോടി പേർ നിയമാനുസൃതം താമസിക്കുന്നവരാണെന്ന്​  അ​സം സ​ർ​ക്കാ​ർ. പൗരത്വം അഗീകരിച്ചുകൊണ്ട്​ ഞാ​യ​റാ​ഴ്​​ച അർധരാത്രി​യാണ്​ ക​ര​ട്​ പ​ട്ടി​ക പു​റ​ത്തി​റ​ക്കിയത്​. വിവിധ പരിശോധനകൾക്ക്​ ശേഷം ബാക്കിയുള്ളവരുടെ പൗരത്വം സംബന്ധിച്ച തീരുമാനങ്ങൾ സ്വീകരിക്കുമെന്ന്​ കരട്​ പട്ടിക പുറത്തിറക്കിക്കൊണ്ട്​ ഇന്ത്യൻ രജിസ്​ട്രാർ ജനറൽ സൈലേഷ്​ അറിയിച്ചു. 

കരട്​ പട്ടികയുടെ ഒരു ഭാഗമാണ്​ ഇപ്പോൾ പുറത്തിറക്കിയത്​​. ഇതുവരെ പരിശോധനകൾ പൂർത്തിയാക്കിയ  1.9 കോടി പേർ ഉൾക്കൊള്ളുന്ന പട്ടികയാണിത്​. ബാക്കിയുള്ളവർ വിവിധ പരിശോധനകൾ പൂർത്തിയാക്കാനുണ്ട്​. അതു പൂർത്തിയാകുന്ന മുറക്ക്​ പുതിയ കരട്​ പുറത്തിറക്കുമെന്നും സൈലേഷ്​ അറിയിച്ചു. 

ആദ്യ പട്ടികയിൽ ഉൾപ്പെടാത്തവർ വിഷമിക്കേണ്ടതില്ലെന്നും പരിശോധന പൂർത്തിയാക്കിയാൽ അടുത്ത പട്ടികയിൽ ഉൾപ്പെടുമെന്നും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ (എ​ൻ.​ആ​ർ.​സി) സംസ്​ഥാന കോർഡിനേറ്റർ പ്രതീക്​ ഹജേല പറഞ്ഞു. 

അ​സ​മി​ൽ പൗ​ര​ന്മാ​രു​ടെ ര​ജി​സ്​​റ്റ​ർ പു​തു​ക്കാ​നു​ള്ള ന​ട​പ​ടി 2005ൽ​ ​തു​ട​ങ്ങി​യ​താ​ണ്. 6.5 കോടി രേഖകളാണ്​ അന്ന്​ ലഭിച്ചത്​. ര​ണ്ടു കോ​ടി​യി​ലേ​റെ പൗ​ര​ന്മാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 38 ല​ക്ഷ​ത്തോ​ളം സം​ശ​യാ​സ്​​പ​ദ ഗ​ണ​ത്തി​ലാ​ണ്. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ സേവാ കേന്ദ്രം വഴി ഇന്ന്​ മുതൽ ജനങ്ങൾക്ക്​ തങ്ങളുടെ പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്​ പരിശോധിക്കാം. അവസാന കരടും പ്രസിദ്ധീകരിച്ച ശേഷം പരാതികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 

സം​ഘ​ർ​ഷ​മു​ണ്ടാ​വു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​​ 45,000 സു​ര​ക്ഷ​സൈ​നി​ക​രെ സം​സ്​​ഥാ​ന​ത്ത്​ വി​ന്യ​സി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ പ​ട്ടാ​ള​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. 

ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന്​ 20ാം നൂ​റ്റാ​ണ്ടി​​​​െൻറ ആ​ദ്യ​പാ​ദം മു​ത​ൽ ഇ​വി​ടേ​ക്ക്​ വ​ലി​യ തോ​തി​ൽ കു​ടി​യേ​റ്റം ന​ട​ന്നു​വെ​ന്നാ​ണ്​ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. എ​ൻ.​ആ​ർ.​സി​യു​ള്ള  ഏ​ക സം​സ്​​ഥാ​ന​മാ​ണ്​ അ​സം. 1951ലാ​ണ്​ ഇ​തു   ത​യാ​റാ​ക്കി​യ​ത്. അ​ന്ന്​ 80 ല​ക്ഷ​മാ​യി​രു​ന്നു ജ​ന​സം​ഖ്യ. ഇ​പ്പോ​ഴ​ത്തെ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ ന​ട​പ​ടി​ക​ൾ നി​രീ​ക്ഷി​ച്ച സു​പ്രീം​കോ​ട​തി  ഡി​സം​ബ​ർ 31ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രുന്നു.

Show Full Article
TAGS:Assam Citizen Citizenship Register migrants india news malayalam news 
News Summary - Assam Tags 1.9 Crore Names as 'Legal' in First NRC Draft- India News
Next Story