You are here

ആ​പ് നി​രോ​ധ​നം: ഇ​ന്ത്യ​ക്കെ​തി​രെ ചൈ​ന

  • അ​ന്താ​രാ​ഷ്​​ട്ര നി​ക്ഷേ​പ​ക​രു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കേ​ണ്ട ബാ​ധ്യ​ത ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നു​ണ്ടെ​ന്ന്​ ചൈ​ന

00:31 AM
01/07/2020
tiktok-23

ബെ​യ്​​ജി​ങ്​ / ന്യൂ​ഡ​ൽ​ഹി: ‘ടി​ക്​ ടോ​ക്​’ ഉ​ൾ​പ്പെ​ടെ 59 ആ​പു​ക​ൾ നി​രോ​ധി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ചൈ​ന. അ​ന്താ​രാ​ഷ്​​ട്ര നി​ക്ഷേ​പ​ക​രു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കേ​ണ്ട ബാ​ധ്യ​ത ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​നു​ണ്ടെ​ന്ന്​ ചൈ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​ക്കും അ​ഖ​ണ്ഡ​ത​ക്കും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇൗ ​ആ​പു​ക​ൾ ഇ​ന്ത്യ നി​രോ​ധി​ച്ച​ത്.  


ഇ​ന്ത്യ​ൻ ന​ട​പ​ടി​യെ തു​ട​ർ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി വ​രു​ക​യാ​ണെ​ന്ന്​ ചൈ​ന​യു​ടെ വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ സോ ​ലി​ജി​യാ​ൻ വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പാ​ര-​വ്യ​വ​സാ​യ​ങ്ങ​ൾ ന​ട​ത്തു​േ​മ്പാ​ൾ അ​ന്താ​രാ​ഷ്​​ട്ര-​പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നാ​ണ്​ ഈ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക്​ ചൈ​ന ന​ൽ​കി​യി​ട്ടു​ള്ള നി​ർ​േ​ദ​ശം. ഇ​ന്ത്യ-​ചൈ​ന സ​ഹ​ക​ര​ണം ഇ​രു​രാ​ജ്യ​ത്തി​നും ഗു​ണ​ക​ര​മാ​ണ്. ഇ​ക്കാ​ര്യം മ​നഃ​പൂ​ർ​വം കു​റ​ച്ചു​കാ​ണു​ക​യാ​ണ്. അ​ത്​ ഇ​ന്ത്യ​ൻ താ​ൽ​പ​ര്യ​​ത്തി​നു​​ത​ന്നെ ഗു​ണ​ക​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​നി​ടെ, ചൈ​ന ബ​ന്ധ​ത്തി​ൽ ബി.​ജെ.​പി​ക്ക്​ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. ‘മെ​യ്​​ക്​ ഇ​ൻ ഇ​ന്ത്യ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തു​ക​യും ചൈ​ന​യി​ൽ നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ വ​ൻ തോ​തി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യു​മാ​ണ്​ ​കേ​ന്ദ്ര​മെ​ന്ന്​ രാ​ഹു​ൽ ആ​രോ​പി​ച്ചു. 

Loading...
COMMENTS