You are here

സേവനങ്ങൾക്ക്​ ആധാർ നിർബന്ധമല്ല

16:51 PM
13/03/2018
mobile_aadhar

ന്യൂ​ഡ​ൽ​ഹി: മൊ​ൈ​​ബ​ൽ ഫോ​ൺ, ബാ​ങ്ക്​ അ​ക്കൗ​ണ്ട്, ത​ത്​​കാ​ൽ പാ​സ്​​പോ​ർ​ട്ട്​ തു​ട​ങ്ങി സ​ബ്​​സി​ഡി​യും ആ​നു​കൂ​ല്യ​ങ്ങ​ളു​മ​ല്ലാ​ത്ത മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും​ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന്​ മാ​ർ​ച്ച്​ 31 വ​രെ ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​യ​പ​രി​ധി സു​പ്രീം​കോ​ട​തി എ​ടു​ത്തു​ക​ള​ഞ്ഞു. ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​തി​രാ​യ കേ​സി​ൽ സു​പ്രീം​കോ​ട​തി അ​ന്തി​മ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തു​വ​രെ ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ​ക്ക്​ ആ​ധാ​ർ നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ല. അ​തേ​സ​മ​യം, സ​ബ്​​സി​ഡി​ക്കും സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി മാ​ർ​ച്ച്​ 31 ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി. 

ആ​ധാ​റി​നെ വി​വി​ധ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച്​ സ​ർ​ക്കാ​ർ നി​ര​ന്ത​രം ഉ​ത്ത​ര​വും നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ന​ട​ത്തു​ന്ന​തി​നാ​ൽ സ​മ​യ​പ​രി​ധി നീ​ട്ടി ഉ​ത്ത​ര​വി​റ​ക്കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യി​ൽ കേ​സു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ പൗ​ര​ന്മാ​ർ​ക്ക്​ ആ​ധാ​റി​​​െൻറ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം ഇ​ല്ലാ​തി​രി​ക്കാ​ൻ ഇ​ത്​ അ​നി​വാ​ര്യ​മാ​ണ്. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും സ​ബ്സി​ഡി​ക്കും 2016ൽ ​സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ ആ​ധാ​ർ നി​ബ​ന്ധ​മാ​ക്കി​യ​തി​നെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ച​ു. 

ആ​നു​കൂ​ല്യ​ങ്ങ​ളും സ​ബ്​​സി​ഡി​ക​ളും ല​ഭി​ക്കാ​ൻ മാ​ർ​ച്ച്​ 31ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. സ​ബ്​​സി​ഡി​യും ആ​നു​കൂ​ല്യ​ങ്ങ​ളു​മ​ട​ക്കം എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും മാ​ർ​ച്ച്​ 31 വ​രെ തീ​യ​തി നീ​ട്ട​ണ​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​രാ​യ ശ്യാം ​ദി​വാ​നും വി​പി​ൻ നാ​യ​രും ആ​വ​ശ്യ​പ്പെ​ട്ടു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ മ​റി​ക​ട​ന്നാ​ണ്​​ പ​ണ​ബി​ല്ലാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ധാ​ർ ബി​ൽ പാ​സാ​ക്കി​യ​തെ​ന്നും അ​വ​ർ ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, ഇൗ ​ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി. രാ​ജ്യ​ത്തി​​​െൻറ മൊ​ത്തം ധ​ന​കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം നി​ല നി​ർ​ത്തു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡ്​ പ​റ​ഞ്ഞു.

Loading...
COMMENTS