Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറില്‍ ജുഡീഷ്യല്‍...

ബിഹാറില്‍ ജുഡീഷ്യല്‍ സര്‍വിസുകളില്‍  50 ശതമാനം സംവരണം

text_fields
bookmark_border
ബിഹാറില്‍ ജുഡീഷ്യല്‍ സര്‍വിസുകളില്‍  50 ശതമാനം സംവരണം
cancel

പട്ന: ബിഹാര്‍ പബ്ളിക് സര്‍വിസ് കമീഷന്‍ നടത്തുന്ന ജുഡീഷ്യല്‍- മുനിസിഫ് മജിസ്ട്രേറ്റ് നിയമനങ്ങള്‍, പട്ന ഹൈകോടതി നടത്തുന്ന അഡീഷനല്‍- ജില്ല സെഷന്‍സ് ജഡ്ജ് നിയമനങ്ങള്‍ എന്നിവയില്‍  ബിഹാര്‍ സര്‍ക്കാര്‍ പല വിഭാഗങ്ങള്‍ക്കായി 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ മേല്‍തട്ടിലെയും കീഴ്തട്ടിലെയും നീതിന്യായ സേവനമേഖലയില്‍ സംവരണതോത് വര്‍ധിപ്പിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍  കഴിഞ്ഞദിവസമാണ് അനുമതി നല്‍കിയത്. 
ബിഹാര്‍ സര്‍ക്കാറിനെതിരെ ദയാനന്ദ് സിങ് എന്നയാള്‍ നല്‍കിയ കേസില്‍ സെപ്റ്റംബര്‍ 29ന് സുപ്രീംകോടതി നല്‍കിയ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധര്‍മേന്ദ്ര സിങ് ഗംഗ്വാര്‍ പറഞ്ഞു. താഴെ തട്ടില്‍ 27 ശതമാനം സംവരണവും മേല്‍തട്ടില്‍ ഒന്നുമില്ലാതെയുമിരുന്ന അവസ്ഥയില്‍നിന്നാണ് ഇരു മേഖലകളിലെയും സംവരണം 50 ശതമാനമാക്കിയത്. സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പെടുന്നവര്‍ക്കാണ് ഈ തീരുമാനം കൂടുതല്‍ ഗുണം ചെയ്യുക. നിലവില്‍ ഒന്നുമില്ലാതിരുന്ന ഒ.ബി.സിക്കാര്‍ക്ക് 12 ശതമാനം സംവരണമാണ് സര്‍ക്കാര്‍ അനുവദിച്ചത്. അതീവ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള (ഇ.ബി.സി) സംവരണം പത്തില്‍നിന്ന് 21 ശതമാനമാക്കിയും ഉയര്‍ത്തി. എന്നാല്‍, എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് നേരത്തേയുള്ള 17 ശതമാനം തന്നെ തുടരും.
 

Show Full Article
TAGS:Bihar judicial services 
News Summary - 50% reservation in Bihar judicial services, women quota remains
Next Story