നാഷിക്: മഹാരാഷ്ട്രയിലെ നാഷിക്കിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രതയിൽ ഭൂചലനം. വെള്ളിയാഴ്ച അർധ രാത്രിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
നാഷിക്കിന് 98 കിലോമീറ്റർ പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.