സൈനിക നീക്കം: പാകിസ്താന് നിര്‍ണായക തീരുമാനമെടുത്തെന്ന് റിപ്പോര്‍ട്ട്
text_fieldsന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനിക നീക്കം നടത്തുന്നതു സംബന്ധിച്ച് പാകിസ്താന് നിര്‍ണായക തീരുമാനം കൈക്കൊണ്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന മേഖലകള്‍വരെ പാക് സൈന്യം തീരുമാനിച്ചെന്നും ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു. പാക് പ്രതിരോധ മന്ത്രാലയത്തിലെ പ്രമുഖരെ ഉദ്ധരിച്ചാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.
ഇന്ത്യയില്‍നിന്നുള്ള ഏതുതരം സൈനിക വെല്ലുവിളികളെയും നേരിടാന്‍ പാക് സേന സജ്ജമായെന്ന് ഒരു ഉദ്യോഗസ്ഥന് പറയുന്നുണ്ട്. വരും ദിവസങ്ങളിലെ നയതന്ത്ര സമീപനങ്ങള്‍ സൈന്യം കണക്കിലെടുക്കുന്നില്ളെന്നും അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കുകയാണ് ലക്ഷ്യമെന്നും മറ്റൊരു ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കേണ്ട മേഖലകള്‍ ഏതൊക്കെയെന്ന് ഇതിനകം തീരുമാനിച്ചെുവെന്നും ഈ ഉദ്യോഗസ്ഥന് ചാനലിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.