Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാമക്കലില്‍...

നാമക്കലില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 70കാരി മരിച്ചു

text_fields
bookmark_border
നാമക്കലില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 70കാരി മരിച്ചു
cancel


കോയമ്പത്തൂര്‍: നാമക്കലിന് സമീപം നാലംഗസംഘം പീഡനത്തിനിരയാക്കിയ 70കാരി ആശുപത്രിയില്‍ മരിച്ചു. നാമക്കല്‍ ആട്ടയംപട്ടിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സേലം-നാമക്കല്‍ ദേശീയപാതയിലെ സമത്വപുരത്ത് സഹോദരന്‍െറ കുടുംബത്തോടൊപ്പം താമസിക്കുന്ന കര്‍ഷക തൊഴിലാളി സ്ത്രീയാണ് പീഡിപ്പിക്കപ്പെട്ടത്. രാവിലെ ഒമ്പതോടെ രക്തംവാര്‍ന്ന് അവശനിലയില്‍ കിടന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് രാസിപുരം ഗവ. ആശുപത്രിയിലത്തെിച്ചത്. പിന്നീട് സേലം ഗവ. സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. പ്രതികളെ പൊലീസ് അന്വേഷിച്ചുവരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വെണ്ണന്തൂര്‍ പൊലീസ് അറിയിച്ചു.  

 

Show Full Article
TAGS:Namakkal District 
Next Story