20 അടി നീളമുള്ള പെരുമ്പാമ്പ് മ്ലാവിനെ വിഴുങ്ങി
text_fieldsജുനഗഡ്: 20 അടി നീളമുള്ള പെരുമ്പാമ്പ് തന്നേക്കാൾ ഇരട്ടി വലുപ്പമുള്ള മ്ളാവിനെ വിഴുങ്ങി. ഗുജറാത്തിലെ ജുനഗഡിലെ വന്യജീവി സങ്കേതത്തിലുണ്ടായ സംഭവം അധികൃതരാണ് കാമറയിൽ പകർത്തിയിരിക്കുന്നത്.
ജുനഗഡ് വന്യജീവി സങ്കേതത്തിൽ നിരവധി പെരുമ്പാമ്പുകളുണ്ട്. കഴിഞ്ഞ ദിവസം ഒരു പെരുമ്പാമ്പ് മ്ളാവിനെ വിഴുങ്ങുന്നത് കണ്ട കർഷകൻ ഫോൺ ചെയ്ത് വിവരമറിയച്ചതിനെ തുടർന്ന് അധികൃതർ റെസ്ക്യൂ ടീമിനെ അയക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തിയപ്പോഴേക്കും പെരുമ്പാമ്പ് മ്ളാവിനെ പൂർണമായും വിഴുങ്ങിയിരുന്നു. പാമ്പിനെ ഇപ്പോൾ അധികൃതർ സൂക്ഷിച്ചിരിക്കുകയാണ്.
ഏകദേശം 18- മുതൽ 20 വരെ അടി നീളമാണ് പെരുമ്പാമ്പിനുള്ളത്. മ്ളാവ് പൂർണമായും ദഹിച്ചു എന്നുറപ്പാക്കിയ ശേഷം പാമ്പിനെ കാട്ടിലേക്കയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മനുഷ്യരെ ഉപദ്രവിക്കാൻ സാധ്യതയില്ലാത്ത കാടിന്‍റെ ഉൾഭാഗത്തായിരിക്കും ഇനി ഇതിനെ തുറന്നുവിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
