Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിലെ ഹോട്ടലുകളിൽ ...

ഹരിയാനയിലെ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്ത ബിരിയാണി സാമ്പിളുകളിൽ ബീഫ്

text_fields
bookmark_border
ഹരിയാനയിലെ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്ത ബിരിയാണി സാമ്പിളുകളിൽ ബീഫ്
cancel

ചണ്ഡിഗഡ്: ഹരിയാനയിലെ മേവാത്ത് ജില്ലയിലെ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്ത ബിരിയാണി സാമ്പിളുകളിൽ ബീഫുണ്ടെന്ന് കണ്ടെത്തൽ. ഹിസാറിലെ ലാലാ ലജ്പത് റായ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സാമ്പിൾ പരിശോധനയിലാണ്  കണ്ടെത്തൽ. പരിശോധനാഫലം സർക്കാറിന് അയച്ചുകൊടുത്തതായി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.  

പ്രദേശത്ത് അനധികൃതമായി ബീഫ് വിൽപന നടത്തുന്നുണ്ടെന്ന ഗോരക്ഷാ പ്രവർത്തകരുടെ പരാതിയിലാണ് പരിശോധന നടന്നത്. ഹരിയാനയിൽ പശുക്കളെ സംരക്ഷിക്കാനായി സർക്കാർ ദൗത്യസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ഇൻസ്പെകട്ർ ജനറൽ ഭാരതി അറോറയാണ് കൗ പ്രൊട്ടക്ഷൻ ടാസ്ക ഫോഴ്സിന്‍റെ നോഡൽ ഓഫിസറുടെ ചുമതല വഹിക്കുന്നത്.

എന്നാൽ, ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങളെ അപമാനിക്കുകയാണ് സർക്കാറെന്ന് ഹരിയാന കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അഫ്താബ് അഹമ്മദ് വ്യക്തമക്കി.

 

Show Full Article
TAGS:beef hariyana biriyani sample test 
Next Story