Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്പെക്ട്രം ലേലം:...

സ്പെക്ട്രം ലേലം: രണ്ടാം ദിനം കൂടുതല്‍ ആവശ്യക്കാര്‍ മുംബൈ, രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കിളുകള്‍ക്ക്

text_fields
bookmark_border
സ്പെക്ട്രം ലേലം: രണ്ടാം ദിനം കൂടുതല്‍ ആവശ്യക്കാര്‍ മുംബൈ, രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കിളുകള്‍ക്ക്
cancel

ന്യൂഡല്‍ഹി: സ്പെക്ട്രം ലേലത്തിന്‍െറ രണ്ടാം ദിനം ഏറ്റവുമധികം ആവശ്യക്കാര്‍ മുംബൈ, രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കിളുകള്‍ക്ക്. എന്നാല്‍, ഉയര്‍ന്ന വിലയുള്ള 700 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ് ബാന്‍ഡുകള്‍ വാങ്ങാന്‍ ആരുമുണ്ടായില്ല. ആദ്യ ദിനം അഞ്ച് മൊബൈല്‍ ഫ്രീക്വന്‍സി ബാന്‍ഡുകളിലായി 53,531 കോടി രൂപയുടെ ലേലമാണ് നടന്നത്. 1800 മെഗാഹെര്‍ട്സ് സ്പെക്ട്രത്തിനാണ് ആവശ്യക്കാരേറെയും. 700 മെഗാഹെര്‍ട്സ് ബാന്‍ഡ് ഒരു മെഗാഹെര്‍ട്സിന് 11,485 കോടി രൂപക്കാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

മുഴുവന്‍ ബാന്‍ഡും ലേലത്തില്‍ പോയാല്‍ ഇതില്‍നിന്നുതന്നെ നാലു ലക്ഷം കോടി രൂപയിലേറെ ലഭിക്കും. എന്നാല്‍, കമ്പനികള്‍ ഈ ബാന്‍ഡില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. 3ജി, 4ജി തരംഗരാജികള്‍ സ്വന്തമാക്കാന്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ, എയര്‍സെല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലി സര്‍വിസസ് എന്നിവയാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

Show Full Article
TAGS:telecom spectrum 
Next Story