മോദിക്ക് ഭീഷണിയുമായി അതിര്‍ത്തി കടന്ന് പ്രാവ്
text_fieldsപത്താന്‍കോട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണിസന്ദേശവുമായി അതിര്‍ത്തിയില്‍ പ്രാവിനെ കണ്ടത്തെി. പഞ്ചാബ് അതിര്‍ത്തിയില്‍ പത്താന്‍കോട്ടാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പ്രാവിനെ കണ്ടത്തെിയത്. മോദിയെ അഭിസംബോധന ചെയ്തെഴുതിയ ഉറുദു കുറിപ്പില്‍ ‘1971ലെ ആളുകളല്ല ഞങ്ങളിപ്പോള്‍, ഇന്ന് ഓരോ കുട്ടിയും ഇന്ത്യക്കെതിരെ പോരാടാന്‍ സജ്ജമാണ്’ എന്നാണ് എഴുതിയിരുന്നത്. പാകിസ്താന് ആസ്ഥാനമായ ലഷ്കറെ ത്വയ്യിബയുടേതാണ് കുറിപ്പിലെ ഒപ്പെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പത്താന്‍കോട്ട് വ്യോമതാവളത്തിലാണ് ജനുവരിയില്‍ ഭീകരാക്രമണമുണ്ടായത്. പ്രാവിലേതിന് സമാനമായ ഉറുദു സന്ദേശവുമായി പഞ്ചാബില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ബലൂണുകള്‍ കണ്ടെടുത്തിരുന്നു. കഴിഞ്ഞവര്‍ഷവും പൊലീസ് അതിര്‍ത്തിയില്‍ ഒരു പ്രാവിനെ പിടികൂടിയിരുന്നു. ചാരവൃത്തിക്കുപയോഗിക്കുന്നതാണോ എന്ന സംശയത്തത്തെുടര്‍ന്ന് പ്രാവിനെ എക്സ് റേ പരിശോധനക്കും വിധേയമാക്കിയിരുന്നു. കഴിഞ്ഞദിവസത്തെ സംഭവങ്ങളത്തെുടര്ന്ന് അതിര്‍ത്തികള്‍ അതീവജാഗ്രതയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.