റബര്‍ കൃഷിക്ക് അനുവദിച്ച ഭൂമി കൈമാറ്റം ചെയ്താല്‍ പോക്കുവരവ് നടത്തരുത്
text_fieldsതിരുവനന്തപുരം: റബര്‍ കൃഷിക്ക് സര്‍ക്കാര്‍ അനുവദിച്ച പട്ടയഭൂമി വിലയാധാരത്തിലൂടെ കൈവശം വെച്ചിരുന്നവര്‍ക്ക് പോക്കുവരവ് ചെയ്ത് കൊടുക്കരുതെന്ന് റവന്യൂ വകുപ്പ്. ഏപ്രില്‍ 18ന് ഇറക്കിയ ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
1960ലെ ഭൂമി പതിച്ചുനല്‍കല്‍ നിയമം അനുസരിച്ചാണ് റബര്‍ കൃഷിക്ക് ഭൂമി അനുവദിക്കാനുള്ള ചട്ടങ്ങള്‍ രൂപവത്കരിച്ചത്. വനംവകുപ്പിന്‍െറ അധീനതയിലുണ്ടായിരുന്ന ഭൂമി റബര്‍ കൃഷിക്കായി വകമാറ്റിയാണ് പതിച്ചും പാട്ടമായും നല്‍കിയത്. ഇതിന്‍െറ ഭാഗമായി കൊല്ലം ജില്ലയിലെ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ പിറവന്തൂര്‍ വില്ളേജില്‍ 1960ല്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് മൂന്നര ഏക്കര്‍ ഭൂമി വീതം പതിച്ചുനല്‍കി. കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് വിതരണം ചെയ്തതെങ്കിലും പലരും ഭൂമി വിലയാധാരമായി കൈവശപ്പെടുത്തി. ഇങ്ങനെ ഭൂമി കൈയടക്കിയവര്‍ക്ക് പോക്കുവരവ് ചെയ്ത് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് പലരും റവന്യൂ വകുപ്പില്‍ അപേക്ഷ നല്‍കി.
കെ.ടി.യു.സി (എം) സംസ്ഥാന സെക്രട്ടറി കെ. തോമസ് നല്‍കിയ പരാതിയിലാണ് റവന്യൂ വകുപ്പ് ഇപ്പോള്‍ ഉത്തരവിറക്കിയത്. റബര്‍ കൃഷി ചെയ്യാന്‍ ലൈസന്‍സ് വഴി ലഭിച്ച ഭൂമി, ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുകയാണെങ്കില്‍ തിരിച്ചെടുക്കാനേ നിയമത്തില്‍ വ്യവസ്ഥയുള്ളൂ.
എന്നാല്‍, സംസ്ഥാനത്ത് പലയിടത്തും റബര്‍ കൃഷിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. പുതിയ ഉത്തരവ് ഇത്തരം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കും ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
