ജാമ്യ ഉപാധി ലംഘിച്ചു; ദുരിതാശ്വാസഫണ്ടില്‍ രണ്ടു ലക്ഷം നിക്ഷേപിക്കാമെന്ന് പ്രതി
text_fieldsന്യൂഡല്‍ഹി: ജാമ്യ ഉപാധി ലംഘിച്ചതിന് പകരം പ്രധാനമന്ത്രിയുടെ വരള്‍ച്ചാദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടു ലക്ഷം രൂപ നിക്ഷേപിക്കാമെന്ന വാഗ്ദാനവുമായി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി. കോടതിക്ക് മുന്നില്‍ മാപ്പുപറഞ്ഞ പ്രതി രണ്ടു ദിവസത്തിനകം പണമടക്കാമെന്നും ഉറപ്പുനല്‍കി.
അന്താരാഷ്ട്ര മയക്കുമരുന്ന സംഘത്തിന്‍െറ കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അമൃത്സര്‍ സ്വദേശി പരംദീപ് സിങ്ങാണ് മാപ്പപേക്ഷയുമായി കോടതിക്ക് മുന്നിലത്തെിയത്. കോടതി അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുതെന്ന നിബന്ധന മറികടന്ന ദുബൈക്ക് പോയ പരംദീപിന്‍െറ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രോസിക്യൂട്ടര്‍ എന്‍.കെ. മാത്തകോടതിയെ സമീപിച്ചപ്പോളാണ് പകരം പണമടക്കാമെന്ന് പരംദീപ് പറഞ്ഞത്.
അനധികൃത പണമിടപാട് നടത്തിയതിന് 2015 സെപ്റ്റംബറിലാണ് അമൃത്സര്‍ സ്വദേശികളായ പരംദീപ് സിങ്, ഗംഗദീപ് സിങ്, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുപ്ത ആന്‍ഡ് ഫേം ഉടമ ഗൗരവ് ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍നിന്ന് ആസ്ട്രേലിയയിലേക്കും തിരിച്ചും ഇവര്‍ പണമിടപാട് നടത്തിയിരുന്നതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ കുറ്റപത്രത്തില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) കുറ്റക്കാരാണെന്ന് കണ്ടത്തെിയ മൂവരും ജാമ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
