അക്ഷരത്തെറ്റിൽ കുടുങ്ങി ഗുജറാത്ത് മന്ത്രി
text_fieldsദീസ(ഗുജറാത്ത്): മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതകൾ വിവാദമാകുന്ന കാലത്ത് ബി.ജെ.പിയെ വെട്ടിലാക്കി ഗുജറാത്തിലെ നഗരവികസന മന്ത്രി. ആനന്ദിബെൻ പേട്ടൽ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയായ ശങ്കർ ചൗധരിയാണ് കുട്ടികൾക്ക് കളാസെടുത്ത് അബദ്ധത്തിൽ പെട്ടത്. ദീസ മണ്ഡലത്തിൽ പര്യടനത്തിനിടെയാണ് മന്ത്രി സ്കൂളിലെ കുട്ടികൾക്ക് കളാസെടുത്തത്. ഇതിനിടെ എലഫൻറ് എന്ന പദം തെറ്റിയെഴുതിയാണ് മന്ത്രി വിവാദത്തിൽ കുടുങ്ങിയത്.
ELEPHANT എഴുതുന്നതിന് പകരം ELEPHENT എന്ന് മന്ത്രി സ്പെല്ലിങ് തെറ്റിച്ചെഴുതുകയായിരുന്നു. ആനന്ദിബെൻ പേട്ടൽ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയായ ശങ്കർ ചൗധരി എം.ബി.എ ബിരുദദാരിയാണ്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മന്ത്രിയെ ന്യായീകരിച്ച് ബി.ജെ.പി രംഗത്ത് വന്നു. ചൗധരിക്ക് തെറ്റ് പറ്റിയതല്ലെന്നും ശരിയായ സ്പെല്ലിങ് കുട്ടികൾക്ക് മനസിലാക്കി കൊടുക്കുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ വാദം. സംഭവത്തെകുറിച്ച് മന്ത്രി പറയുന്നത് ഇങ്ങനെയാണ്. ഞാൻ എഴുതിയ വാക്കിലെ തെറ്റ് കണ്ടുപിടിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി വിശദീകരിക്കുന്നു.ഗുജറാത്തിലെ നഗരവികസനം,ആരോഗ്യം,ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ശങ്കർ ചൗധരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
