ട്രെയിനിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്
text_fieldsന്യൂഡൽഹി : ഡൽഹി–കാൺപൂർ റൂട്ടിലെ ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമെന്ന് െപാലീസ്. മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡൽഹി-– കാൺപൂർ റൂട്ടിലോടുന്ന ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് രാവിലെ ഇമെയിൽ സന്ദേശം ലഭിച്ചതായി മുംബൈ തീവ്രവാദ വിരുദ്ധസേനയാണ് ഡൽഹി പൊലീസിന് വിവരം കൈമാറിയത്. തുടർന്ന് ഇൗ റൂട്ടിലോടുന്ന മുഴുവൻ ട്രെയിനുകളും പരിശോധിക്കാൻ റെയിൽവെ പൊലീസ് നിർദേശിക്കുകയായിരുന്നു. ഭീഷണി സന്ദേശം ലഭിക്കുന്നതിന് തൊട്ടുമുമ്പ് ഡൽഹിയിൽ നിന്നും പുറപ്പെട്ട ലഖ്നോ ശതാബ്ദി എക്സ്പ്രസ് ഗാസിയാബാദിൽ പിടിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയെ തുടർന്ന് നിരവധി ട്രെയിനുകൾ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു.
പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടന്നതിെൻറ തൊട്ടു പിന്നാലെയുണ്ടായ ബോംബു ഭീഷണിയെ ഗൗരവമായാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡും ഡൽഹി പൊലീസും കണ്ടത്.