Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസറത് ആലമിനെ വീണ്ടും...

മസറത് ആലമിനെ വീണ്ടും അറസ്റ്റ് ചെയ്തു

text_fields
bookmark_border
മസറത് ആലമിനെ വീണ്ടും അറസ്റ്റ് ചെയ്തു
cancel

ശ്രീനഗര്‍: ജമ്മു-കശ്മീര്‍ വിഘടനവാദി നേതാവ് മസറത് ആലമിനെ വീണ്ടും അറസ്റ്റ് ചെയ്തു. പൊതുസുരക്ഷാ നിയമം (പി.എസ്.എ) പ്രകാരം തടവിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞദിവസം ജമ്മു-കശ്മീര്‍ ഹൈകോടതി വിട്ടയച്ചിരുന്നു. ആലമിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും അതിനാല്‍ വിട്ടയക്കാന്‍ പറ്റില്ളെന്നും ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു. അദ്ദേഹത്തെ വിട്ടയച്ചത് സാങ്കേതികമായി മാത്രമാണെന്നും നിലവിലുള്ള നിരവധി കേസുകളുമായി ബന്ധപ്പെട്ട് സ്വാഭാവികമായാണ് വീണ്ടും അറസ്റ്റ് ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 45കാരനായ ആലമിനെതിരായ പി.എസ്.എ തടങ്കല്‍ ചൊവ്വാഴ്ചയായിരുന്നു റദ്ദാക്കിയത്.  ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലീഷാ ഗീലാനിക്ക് നല്‍കിയ സ്വീകരണത്തില്‍ പാക് പതാക ഉയര്‍ത്തുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനത്തെുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ആലമിനെ  പി.എസ്.എ പ്രകാരം തടവിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masarath alam
Next Story