മ്യാന്മറിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇന്ത്യ
text_fieldsനയ്പിഡാവ് (മ്യാന്മര്): പട്ടാളഭരണത്തില്‍നിന്ന് ജനാധിപത്യത്തിന്‍െറ വഴിയിലത്തെിയ മ്യാന്മറിന് എല്ലാ സഹായവും നല്കാന് ഇന്ത്യ ഒരുക്കമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ ഓങ്സാന്‍ സൂചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന്‍െറ തുടര്‍ച്ചയായാണ് ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മ്യാന്മറിലത്തെിയത്. സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി മ്യാന്മറില് അധികാരത്തിലത്തെിയശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറും സുഷമയെ അനുഗമിക്കുന്നുണ്ട്.
‘ആദ്യ യഥാര്‍ഥ തെരഞ്ഞെടുപ്പില്‍’ ഗംഭീര വിജയം നേടിയ സൂചിയെ സുഷമ അഭിനന്ദിച്ചു. മ്യാന്മറിലെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് സുഷമ സൂചിയെ അറിയിച്ചു. ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മ്യാന്മറിന് നല്‍കാനുള്ള സന്ദേശം ഇതാണെന്നും സുഷമ പറഞ്ഞു. പ്രസിഡന്റ് ടിന് ജോയുമായും സുഷമ കൂടിക്കാഴ്ച നടത്തി. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്തിന്‍െറ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ളെന്ന് മ്യാന്മര് നേതാക്കള്‍ സുഷമ സ്വരാജിന് ഉറപ്പുനല്‍കി. ചില തീവ്രവാദി സംഘടനകള്‍ മ്യാന്മറില്നിന്ന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന വിഷയം സുഷമ സ്വരാജ് ഉന്നയിച്ചതിന് മറുപടിയായാണ് ഈ ഉറപ്പ്. ഇന്ത്യയെ സുഹൃദ്രാജ്യമെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ടിന് ജോ ക്രിയാത്മകമായ പങ്കാളിത്തമാണ് ലക്ഷ്യമെന്ന് പറഞ്ഞു. സൂചി അടുത്തിടെ നടത്തിയ ചൈനാ സന്ദര്‍ശനത്തിന് പിന്നാലെയാണ് സുഷമ ഏകദിന സന്ദര്‍ശനത്തിന് മ്യാന്മറില് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.