ജുഡീഷ്യറിക്കെതിരെ ആഞ്ഞടിച്ച് ജെയ്റ്റ്ലി
text_fieldsന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥക്കെതിരെ കടുത്തവിമര്‍ശവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ലിറ്ററേചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യലബ്ധിക്കുശേഷം നീതിന്യായസംവിധാനം ദുര്‍ബലപ്പെട്ടു.
കോടതികളുടെ പല സുപ്രധാനവിധികളും സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുന്നതാണ്. മൗലികാവകാശമായ ആവിഷ്കാരസ്വാതന്ത്ര്യത്തെ തടയുന്ന നടപടിയാണ് കോടതികള്‍ പലപ്പോഴും സ്വീകരിക്കുന്നത്. സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈകോടതി വിധി 2014ല്‍ റദ്ദാക്കിയ സുപ്രീംകോടതിവിധി പുനരാലോചിക്കണമെന്നും ജെയ്റ്റ്ലി പറഞ്ഞു. ഭിന്നലിംഗക്കാരെ വേറിട്ടുകാണുന്നത് ശരിയല്ല. ഈ വിഷയത്തില്‍ താന്‍ ഡല്‍ഹി ഹൈകോടതിവിധിയെയാണ് അനുകൂലിക്കുന്നത്. ഈ വിഷയം ബി.ജെ.പിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ജനാധിപത്യത്തെ രൂപപ്പെടുത്തിയത് അഞ്ചു കോടതിവിധികളാണെന്നും കേശവാനന്ദ ഭാരതിയും കേരളസര്‍ക്കാറും തമ്മിലുള്ള കേസിലെ സുപ്രീംകോടതി വിധിയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
