You are here

19കാരൻ എയിംസിൽ ‘ഡോക്​ടറായി’ വിലസിയത്​ അഞ്ചുമാസം

  • ഇ​യാ​ളു​ടെ ‘വി​വ​രം’ അ​ദ്​​ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്

23:29 PM
16/04/2018
Adnan Khurram

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മി​ക​ച്ച ആ​ശു​പ​ത്രി​യാ​യ ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സ്) 19കാ​ര​ൻ ​‘ഡോ​ക്​​ട​റാ​യി’ വി​ല​സി​യ​ത്​ അ​ഞ്ചു മാ​സം. അ​ദ്​​നാ​ൻ ഖു​ർ​റം എ​ന്ന​യാ​ളാ​ണ്​ വി​വി​ധ ഡി​പ്പാ​ർ​ട്​​​മ​െൻറു​ക​ളി​ൽ ‘സേ​വ​ന​മ​നു​ഷ്​​ഠി​ച്ച​ത്​’. 

2000ത്തി​ല​ധി​കം ​െറ​സി​ഡ​ൻ​റ്​ ഡോ​ക്​​ട​ർ​മാ​രു​ള്ള എ​യിം​സി​ൽ ഇ​യാ​ൾ വ്യാ​ജ ഡോ​ക്​​ട​റാ​ണെ​ന്ന്​ തി​രി​ച്ച​റി​യു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ ശ​നി​യാ​ഴ്​​ച ഡോ​ക്​​ട​ർ​മാ​രു​ടെ മാ​ര​​ത്ത​ണി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്​ ക​ള്ളി വെ​ളി​ച്ച​ത്താ​യ​ത്. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യ​ഥാ​ർ​ഥ ഡോ​ക്​​ട​ർ​മാ​ർ വി​വ​രം അ​റി​യി​ച്ച​തു​പ്ര​കാ​​ര​മെ​ത്തി​യ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. 

ഡോ​ക്​​ട​ർ ജോ​ലി​യോ​ടു​ള്ള അ​ഭി​നി​വേ​ശം മൂ​ല​മാ​ണ്​ താ​ൻ ഇൗ ​വേ​ഷം കെ​ട്ടി​യ​തെ​ന്നാ​ണ്​ യു​വാ​വ്​ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞ​ത്. ഡോ​ക്​​ട​ർ​മാ​രോ​ട്​ കൂ​ട്ടു​കൂ​ടാ​നു​ള്ള ഇ​ഷ്​​ട​വും ഇ​തി​ന്​ കാ​ര​ണ​മാ​യെ​ന്നും ഇ​യാ​ൾ വ്യ​ക്ത​മാ​ക്കി. കു​ടും​ബ​ത്തി​ലെ രോ​ഗി​ക്ക്​ ചി​കി​ത്സ​യി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ താ​ൻ ‘ഡോ​ക്​​ട​റാ’​യ​ത്​ എ​ന്നും പ​റ​യു​ന്ന ഇ​യാ​ൾ ഇ​ട​ക്കി​ടെ മൊ​ഴി മാ​റ്റി​പ്പ​റ​യു​ന്ന​ത്​ ​പൊ​ലീ​സി​നെ കു​ഴ​ക്കു​ന്നു. 

ചോ​ദ്യം ചെ​യ്​​ത​പ്പോ​ൾ മ​രു​ന്നു​ക​ളെ​യും എ​യിം​സി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്​​​മ​െൻറു​ക​ളെ​യും ഡോ​ക്​​ട​ർ​മാ​രെ​യും കു​റി​ച്ചു​ള്ള ഇ​യാ​ളു​ടെ ‘വി​വ​രം’ അ​ദ്​​ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. ഡോ​ക്​​ട​ർ​ കോ​ട്ടും സ്​​റ്റെ​ത​സ്​​കോ​പ്പു​മാ​യി വി​വി​ധ ഡി​പ്പാ​ർ​ട്​​​മ​െൻറു​ക​ളി​ൽ റോ​ന്തു​ചു​റ്റു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​തി​വെ​ന്ന്​  ​െറ​സി​ഡ​ൻ​റ്​ ഡോ​ക്​​ടേ​ഴ്​​സ്​ ​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​ർ​ജി​ത്​ സി​ങ്​ പ​റ​ഞ്ഞു. പ​ല ഡോ​ക്​​ട​ർ​മാ​രോ​ടും പ​ല രൂ​പ​ത്തി​ലാ​ണ്​ ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ജൂ​നി​യ​ർ ​െറ​സി​ഡ​ൻ​റ്​ ഡോ​ക്​​ട​ർ, മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി തു​ട​ങ്ങി​യ പേ​രി​ലൊ​ക്കെ ത​രം​പോ​ലെ ​പ​രി​ച​​യ​െ​പ്പ​ടു​ത്തും. ഡോ​ക്​​ട​ർ​മാ​രു​ടെ പ​ല വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലും ഇ​യാ​ൾ ക​യ​റി​പ്പ​റ്റി. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന്​ കു​റ​ച്ചു​കാ​ല​മാ​യി ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്നും ഹ​ർ​ജി​ത്​ സി​ങ്​ വ്യ​ക്ത​മാ​ക്കി. 

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ അ​ദ്​​നാ​ൻ ഖു​ർ​റ​മി​​ന്​ ക്രി​മി​ന​ൽ റെ​ക്കോ​ഡൊ​ന്നു​മി​ല്ലെ​ന്ന്​ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ റോ​മി​ൽ ബാ​നി​യ പ​റ​ഞ്ഞു. ബ​ട്​​ല ഹൗ​സി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ ഡോ​ക്​​ട​ർ​മാ​രു​ടെ സ​മ​ര​ത്തി​ലും പ​െ​ങ്ക​ടു​ത്തി​രു​ന്നു. ഡോ​ക്​​ട​ർ​മാ​രു​ടെ കോ​ട്ടും സ്​​റ്റെ​ത​സ്​​കോ​പ്പു​മ​ണി​ഞ്ഞു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​യാ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. രാ​ഷ്​​ട്രീ​യ​ക്കാ​രോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

COMMENTS