Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനത്തിൽ നിന്നും...

പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ 12കാരി നാലാംനിലയിൽ നിന്നും ചാടി

text_fields
bookmark_border
പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ 12കാരി നാലാംനിലയിൽ നിന്നും ചാടി
cancel

മുംബൈ: പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ 12കാരി കെട്ടിടത്തിന്‍റെ നാലാംനിലയിൽ നിന്നും ചാടി. 35 വയസ് പ്രായം തോന്നിക്കുന്ന അക്രമി കടന്നുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും രക്ഷപെടാനായി 12 കാരി താഴേക്കു ചാടിയത്. 

മുംബൈക്കടുത്തുള്ള അൽകാപുരിയിലാണ് സംഭവം നടന്നത്. ഏപ്രിൽ മൂന്നിനായിരുന്നു സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാത വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. 

അഡ്രസ് അന്വേഷിച്ച് എത്തിയ പെൺകുട്ടിയെ അക്രമി തെറ്റിദ്ധരിപ്പിച്ച് കെട്ടിടത്തിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു. കെട്ടിടത്തിൽ വെച്ച് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി താഴേക്ക് ചാടിയത്. ഇതുകണ്ട തൊഴിലാളികൾ കാൻവാസ് ഷീറ്റ് ഉപയോഗിച്ച് പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmumbai girl molested
News Summary - 12-Year-Old Mumbai Girl Jumps From Terrace to Escape Molestation Bid-India news
Next Story