ടൗൺമാസ്​റ്റർ ഉണ്ടോ​? ഇന്ധനവില പുല്ലാണ്​

  • ഒരു പൈസക്ക്​ ഒരു കിലോമീറ്റർ സഞ്ചരിക്കാം

കോഴിക്കോട്​: ദിനംപ്രതി വർധിക്കുന്ന ഇന്ധനവിലയിൽ പൊറുതിമുട്ടിയിരിക്കുകയാണൊ നിങ്ങൾ?. ഒപ്പം നഗരത്തിരക്കിൽപെട്ട്​ നട്ടംതിരിയുന്നുണ്ടോ? എല്ലാത്തിനും പുറമെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെകുറിച്ചും വ്യായാമമില്ലായ്​മയെകുറിച്ചും ആശങ്കയും ഏറുന്നുണ്ടല്ലെ. ഇൗ പ്രശ്​നങ്ങൾക്കെല്ലാം ഒരു ഒറ്റമൂലിയുണ്ട്​. ടൗൺമാസ്​റ്റർ എന്നാണാ ഒറ്റമൂലിയുടെ പേര്​.

ടൗൺമാസ്​റ്ററൊരു സൈക്കിളാണ്​. നാം കണ്ടിട്ടുള്ള എല്ലാ സൈക്കിളുകളേയും പോലെ തന്നെയാണ്​ ടൗൺമാസ്​റ്ററും. പക്ഷെ എടുത്ത്​ പറയേണ്ട സവിശേഷത ഇതൊരു ഇലക്​ട്രിക്​ സൈക്കിളാണെന്നതാണ്​. ചെറിയൊരു വൈദ്യുത മോ​േട്ടാറും ബാറ്ററിയും ടൗൺ മാസ്​റ്ററിലുണ്ട്​. അത്യാവശ്യ സന്ദർഭത്തിൽ സ്വയം സഞ്ചരിക്കാനും ഇൗ സൈക്കിളിനാകും. 

എന്താണീ ടൗൺ മാസ്​റ്റർ
ഹീറോ സൈക്ക്​ൾ കമ്പനി ലെക്​ട്രൊ ഇലക്​ട്രിക്കൽസുമായി സഹകരിച്ച്​ നിർമിക്കുന്ന സൈക്കിളാണ്​ ടൗൺ മാസ്​റ്റർ. കാണാൻ സാധാരണ ​പോലെയാണെങ്കിലും മറ്റ്​ സൈക്കിളുകൾക്കില്ലാത്ത ചില പ്രത്യേകതകൾ ടൗൺമാസ്​റ്ററിനുണ്ട്​. മുന്നിലെ സസ്​പെൻഷൻ, മുന്നിലും പിന്നിലും ഡിസ്​ക്​ ബ്രേക്കുകൾ, എൽ.ഇ.ഡി ഹെഡ്​ലൈറ്റ്​, ഏഴ്​ സ്​പീഡ്​ ഗിയർബോക്​സ്​ എന്നിവയെല്ലാം ഇതിലുണ്ട്​.

സാധാരണ സൈക്കിൾ ഒാടിക്കുന്നതുപോലെ തന്നെയാണ്​ ടൗൺമാസ്​റ്ററി​​െൻറ പ്രവർത്തനം. സീറ്റിൽ കയറിയിരുന്ന്​ ​പെഡലുകൾ ചവിട്ടിയാൽ വാഹനം മുന്നോട്ട്​ പോകും. പ​ക്ഷെ ചവിട്ടി തുടങ്ങു​​േമ്പാഴാണ്​ മനസിലാവുക സാധാരമല്ലാത്തൊരു അനായാസത കാലുകൾക്ക്​ അനുഭവിക്കാനാകും. ഇതിനുകാരണം ടൗൺമാസ്​റ്ററിലുള്ള വൈദ്യുത മോ​േട്ടാറാണ്​.

36 വാട്ടുള്ള ലിഥിയം അയൺ ബാറ്റിയിൽ പ്രവർത്തിക്കുന്ന മോ​േട്ടാർ നമ്മുടെ ജോലി അനായാസമാക്കും. കയറ്റങ്ങളൊക്കെ കയറിപ്പോകുന്നത്​ അറിയുക​േപാലുമില്ല. ഇനി കുറേ നേരം ചവിട്ടി ക്ഷീണിച്ചാലും പേടിക്കേണ്ടതില്ല. ഒട്ടും ചവിട്ടാതെ പോകാനുള്ള വകുപ്പും ടൗൺമാസ്​റ്ററിലുണ്ട്​.  

പൊതുവായ വിവരങ്ങൾ
ഒരു വാഹനത്തെപറ്റി മനസിലാക്കാനുള്ള എളുപ്പ മാർഗം അ​േതപറ്റിയുള്ള സാ​േങ്കതിക വിവരങ്ങൾ അറിയുകയാണ്​. ടൗൺമാസ്​റ്ററി​​െൻറ പ്രത്യേകതകൾ എന്തൊക്കെയാണെന്ന്​ നോക്കാം. ടൗൺമാസ്​റ്റർ ചാർജ്​ ചെയ്യാൻ മൂന്ന്​ മണിക്കൂർ ആണ്​ വേണ്ടത്​. ഒരുപ്രാവശ്യം ചാർജ്​ചെയ്​താൽ 30-35 കിലോമീറ്റർ സഞ്ചരിക്കാം. അലൂമിനിയത്തിൽ നിർമിച്ചിരിക്കുന്ന വാഹനഭാഗങ്ങൾ കാരണം 25 കിലോഗ്രാം മാത്രമാണ്​ ഭാരം.

മൂന്ന്​ മോഡുകളാണ്​ സൈക്കിളിനുള്ളത്​. ഒന്നാമത്തെ മോഡിലിട്ടാൽ പെഡലുകൾ തുടർച്ചയായി പ്രവർത്തിപ്പിക്കേണ്ടിവരും. അവസാന മോഡിൽ കാലുകളുമായി ​​​െപഡൽ കറങ്ങുന്ന അനുഭവമാണ്​ ഉണ്ടാവുക. തീരെ കുറച്ച്​ ചവിട്ടിയാൽ മതിയെന്നർഥം. 35 മുതൽ 40 കിലോമീറ്റർവരെ വേഗതയാർജ്ജിക്കാൻ ടൗൺമാസ്​റ്ററിനാകും.

ഒട്ടും ചവിട്ടാതെതന്നെ ആറ്​ കിലോമീറ്റർ സ്​പീഡിൽ തുടർച്ചയായി ​േപാകാനുള്ള ക്രൂസ്​ കൺട്രോൾ സിസ്​റ്റവും സൈക്കിളിലുണ്ട്​. ക്വിക്​ റിലീസ്​ സൗകര്യമുള്ളതിനാൽ ടയറുകൾ ഉൗരിമാറ്റി വാഹനത്തിലൊ മറ്റൊ സൗകര്യപ്രദമായി കൊണ്ടുപോകാനുമാവും. ടൗൺ മാസ്​റ്റർ ഒാടിക്കാൻ ഹെൽമെറ്റോ ലൈസൻസൊ വേണ്ടെന്നതും സൗകര്യമാണ്​.  

വിധി
പേരുപോലെ തന്നെ നഗരയാത്രകൾ ഉദ്ദേശിച്ചാണ്​ ടൗൺമാസ്​റ്റർ രൂപകൽപ്പന ചെയ്​തിരിക്കുന്നത്​. ദിവസവും പത്തോ ഇരുപതൊ കിലോമീറ്റർ യാത്രചെയ്യുന്നവർക്ക്​ അനുയോജ്യമാണീ വാഹനം.

സൈക്കിളായതിനാൽ വേഗതകുറവാണ്​ എന്നുള്ള മുൻധാരണകളും ഒഴിവാക്കാവുന്നതാണ്​. നഗരത്തിരക്കിൽ ഒരു സ്​പോർട്​സ്​ കാറിനേക്കാൾ അനായാസവും വേഗത്തിലും സഞ്ചരിക്കാൻ ടൗൺ മാസ്​റ്ററിനാകും. എല്ലാ പ്രത്യേകതകളോടുംകൂടിയ ടൗൺമാസ്​റ്റർ വേരിയൻറിന്​ 30999 രൂപയാണ്​ വില.

Loading...
COMMENTS