ഫാസ്​ടാഗ്​ 15 ദിവസത്തേക്ക്​ സൗജന്യം

22:36 PM
12/02/2020
FASTag

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്​​േ​ട്രാ​ണി​ക്​ ടോ​ൾ​പി​രി​വ്​ ശ​ക്​​ത​മാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളി​ലെ ചി​ല്ലു​ക​ളി​ൽ പ​തി​ക്കു​ന്ന ഫാ​സ്ടാ​ഗ്​ 15 ദി​വ​സ​ത്തേ​ക്ക്​ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 100 രൂ​പ​യു​ള്ള ഫാ​സ്​​ടാ​ഗ്​ ഫെ​ബ്രു​വ​രി 15 മ​ു​ത​ൽ 29 വ​രെ​യാ​ണ്​ ഫീ​സൊ​ന്നും ഈ​ടാ​ക്കാ​തെ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ പ്ലാ​സ, ആ​ർ.​ടി ഓ​ഫി​സു​ക​ൾ, പൊ​തു​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ, ഗ​താ​ഗ​ത ഹ​ബ്, പെ​ട്രോ​ൾ പ​മ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ർ.​സി ബു​ക്കു​മാ​യി ചെ​ന്നാ​ൽ ഫാ​സ്​ ടാ​ഗ്​ ല​ഭ്യ​മാ​കും. www.ihmcl.com എ​ന്ന സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ചോ 1033 ന​മ്പ​റി​ൽ ബ​ന്ധ​​പ്പെ​​ട്ടോ MyFASTag App ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തോ ഫാ​സ്​​ടാ​ഗ്​ ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാം.

ഫാ​സ്​​ടാ​ഗ്​ സൗ​ജ​ന്യ​മാ​ക്കി​യെ​ങ്കി​ലും സെ​ക്യൂ​രി​റ്റി ഡെ​പോ​സി​റ്റ്, മി​നി​മം ബാ​ല​ൻ​സ്​ എ​ന്നി​വ​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 527 ദേ​ശീ​യ​പാ​ത​ക​ളി​ലാ​ണ്​ ഫാ​സ്​​ടാ​ഗ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്.

Loading...
COMMENTS